കൊല്ലം: സ്കൂള്‍ കലോത്സവ വേദിയില്‍ പഴയിടം മോഹനന് നമ്പൂതിരി വിളമ്പുന്ന വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ജാതീയത കലര്‍ത്തിയതിനു പിന്നാലെ പുതിയ വിവാദ പരാമര്‍ശവുമായി മുന്‍ 24 ന്യൂസ് മാധ്യമപ്രവര്ത്തകന് അരുണ്‍കുമാര്‍. ഓരോതവണ പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ടുപോവുകയാണെന്ന് കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ കെ. അരുണ്‍കുമാര്‍. ഭക്ഷണത്തിലും അയിത്തം കല്പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യമെന്നും അരുണ്‍കുമാര്‍ പറയുന്നു. കൊല്ലം ശാസ്താംകോട്ടയില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്പൂതിരിയുടെ സദ്യവേണം, ആദിവാസിയുടെ സദ്യവേണ്ട, പോറ്റി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം, പ്യൂര്‍ വെജ് തന്നെ തിരഞ്ഞെടുക്കണം, ഭക്ഷണത്തിലും അയിത്തം കല്പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. മാട്രിമോണിയല്‍ സൈറ്റില്‍ മാത്രമല്ല, നല്ല പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലും നല്ല ഒന്നാന്തരം ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത്, നമ്മളില്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസിക നിലയുള്ളതുകൊണ്ടാണ്. അവിടെയാണ് ഭരണഘടനയെ നാം തോല്‍പ്പിക്കുന്നത്. ഓരോ തവണ മസാലദോശ കഴിക്കാന്‍ പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരര്‍ത്ഥത്തില്‍ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു’.
ജാതി പറഞ്ഞ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നേരത്തെ ഡോ. അരുണ്‍കുമാറിനെതിരെ യുജിസി അന്വേഷണം നടത്തുകയാണ്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ പാചക ചുമതലയുണ്ടായിരുന്ന പഴയിടം മോഹനന് നമ്പൂതിരിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ജാതീയമായി അധിക്ഷേപം നടത്തിയെന്ന് അരുണ്‍കുമാറിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ കുറിപ്പിന്റെ ചുവടുപിടിച്ച് സമൂഹത്തില്‍ ഭിന്നിപ്പിണ്ടാക്കുന്നതരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: