ന്യൂദല്‍ഹി: സുപ്രീം കോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്റെ ചിന്തയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.
അടുത്തിടെ ഒരു ചടങ്ങില്‍, ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രാദേശിക ഭാഷകളില്‍ സുപ്രീം കോടതി വിധികള്‍ ലഭ്യമാക്കുന്നതിന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. അതിനായി സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇത് അഭിനന്ദനാര്‍ഹമായ ഒരു ചിന്തയാണ്, ഇത് നിരവധി ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ ഭാഷകളുണ്ട്. അത് നമ്മുടെ സാംസ്കാരിക ചടുലത വര്‍ദ്ധിപ്പിക്കുന്നു. എഞ്ചിനീയറിംഗ്, മെഡിസിന് തുടങ്ങിയ വിഷയങ്ങള്‍ ഒരാളുടെ മാതൃഭാഷയില്‍ പഠിക്കാനുള്ള അവസരം നല്‍കുന്നതുള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: