ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അനുവദനീയമായതിനേക്കാല്‍ ഉച്ചത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ച ഏഴ് പള്ളികള്‍ക്ക് 5000 രൂപ വീതം പിഴയിട്ടു. ജില്ലാ ഭരണകൂടമാണ് പിഴ വിധിച്ചത്.
2018ലെ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി പ്രകാരം അനുവദിക്കപ്പെട്ട ശബ്ദനിലവാരത്തേക്കാള് ഉച്ചത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ഹരിദ്വാറിലെ എസ് ഡിഎം പുരാണ് സിങ്ങ് റാണയുടെ ഉത്തരവ് പ്രകാരമായിരുന്നു ശിക്ഷാനടപടി.
ജമ മസ്ജിത്, ഇബദുള്ളഹാഹിതല (കിക്കര്‍ വാലി) മസ്ജിദ്, ബിലാല്‍ മസ്ജിദ്, ശബരി ജമാ മസ്ജിദും അതിനടത്തുള്ള മറ്റ് രണ്ട് മസ്ജിദുകളും, നഗരത്തിലെ തന്നെ മറ്റൊരു ജമാ മസ്ജിദ് എന്നിവിടങ്ങളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: