ശ്രീനഗർ: ജമ്മു കശ്മീരിലെ നർവാൾ മേഖലയിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ ആറ് പേർക്ക് പരുക്കേറ്റു. സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ട് വാഹനങ്ങളിലാണ് സ്ഫോടനമുണ്ടയാതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കി. സൈന്യവും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.
ഇരട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ വർധിപ്പിക്കും. ശനിയാഴ്ച രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. നര്‍വാളിലെ ട്രാൻസ്പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡിലാണ് സ്ഫോടനം. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വര്‍ക്ക് ഷോപ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് ഇന്ന് രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാറാണ് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷമാണ് മറ്റൊരു കാര്‍ കൂടി പൊട്ടിത്തെറിച്ചു.
ശക്തമായ ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്ന് എഎൻഐയെ റിപ്പോർട്ട് ചെയുന്നു. സ്ഫോടനത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സ്ഫോടനത്തെ തുടർന്ന് പ്രദേശം അടച്ചിട്ടിരിക്കുകയാണ്. വാഹന ഗതാഗതം നിർത്തിവച്ചു. സൈന്യവും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി. ഇതിന് പുറമെ നർവാൾ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: