തിരുവനന്തപുരം: കുട്ടികളിലെ സര്‍ഗ്ഗാത്മത കുട്ടികളുടെ പരീക്ഷാക്കാലത്തെ മാനസിക പിരിമുറുക്കം കുറയ്‌ക്കും. പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ച കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വയ്‌ക്കുന്നതാണെന്ന് ജോര്‍ജ് ഓണക്കൂര്‍. ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ നടത്തിയ ചിത്ര രചന പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ചലച്ചിത്ര താരം ശരണ്യ മോഹന്‍ വിശിഷ്ട അതിഥി ആയിരുന്നു. അഡ്വ വി. വി. രാജേഷ്, റോട്ടറി ക്ലബ്ബ് സെക്രട്ടറി രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ ആര്‍എസ് രാജീവ് അധ്യക്ഷത വഹിച്ചു. ചിത്രരചനയില്‍ അലീന ഒന്നാം സ്ഥാനവും സജ്ഞയ് രണ്ടാം സ്ഥാനവും രുദ്രാ നായര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തിരുവനന്തപുരം ജില്ലയിലെ 23 സ്‌കൂളുകളില്‍ നിന്നുമായി 100 ഓളം കുട്ടികള്‍ ചിത്രരചനയില്‍ പങ്കെടുത്തു. വിജയികള്‍ക്ക് നിഷിലെ ഫൈന്‍ ആര്‍ട്‌സ് ഒഛഉ രതീഷ് സമ്മാനം നല്‍കി. പ്രോഗ്രാമിന് മജ്ഞു തിരുമല, ആര്‍സി ബീന, പോങ്ങുംമൂട് വിക്രമന്‍, മിനി പിഎസ്. എന്നിവര്‍ നേതൃത്ത്വം നല്‍കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: