ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തുന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസിയ്ക്കെതിരെ പരാതി നല്കി സുപ്രീംകോടതി അഭിഭാഷകന് വിനീത് ജിന്‍ഡാല്‍. രാജ്യത്തെയും പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തുവെന്നാരോപിച്ചാണ് വിനീത് ജിൻഡാല്‍ ബിബിസിയ്ക്കെതിരെ പരാതി നൽകിയത്. മോദിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ ഗുജറാത്ത് കലാപം ചിത്രീകരിച്ച ഡോക്യുമെന്ററിയാണ് ബിബിസി സംപ്രേഷണം ചെയ്തത്.
ജിൻഡാലിന്റെ പരാതിയിൽ ഐ.പി.സി. 121,153,153A &B, 295,298, 505 വകുപ്പകൾ പ്രകാരം ദൽഹി പൊലീസ് കേസെടുത്തു. . രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തെ പ്രകോപിപ്പിക്കുകയാണ് ഡോക്യുമെന്ററിലിയിലൂടെ ബിബിസി ചെയ്തതെന്നും പരാതിക്കാരൻ ആരോപിച്ചു.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പാക് വംശജനായ എംപി ഈ ഡോക്യുമെന്ററിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മോദിയ്ക്കെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാൽ മോദിയെപ്പോലെ നല്ല ഒരു ജെന്റില്മാന് ബിബിസി ഡോക്യുമെന്ററിയില്‍ കാണിച്ച മോദിയുമായി സാമ്യം തോന്നുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മറുപടി നല്‍കിയിരുന്നു. ബിബിസി ഡോക്യുമെന്ററിയില്‍ മോദിയെ ചിത്രീകരിച്ച രീതി അംഗീകരിക്കുന്നില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പാർലമെന്റിൽ വ്യക്തമാക്കി.
ഗുജറാത്ത് കലാപത്തില്‍ അന്ന് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന മോദിക്കെതിരെ തെളിവുകളൊന്നുമില്ലെന്നു കണ്ടെത്തി സുപ്രീംകോടതി നിയോഗിച്ച സമിതി മോദിയെ കുറ്റവിമുക്തനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: