ന്യൂദല്‍ഹി:ഗുജറാത്ത് കലാപക്കഥ വളച്ചൊടിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് ബിബിസി. ഈ ഡോക്യൂമെന്ററിയുടെ അടിസ്ഥാനത്തില്‍ പാക് വംശജനായ ബ്രിട്ടീഷ് എംപിമോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് മോദിയെ പിന്തുണച്ച് സംസാരിച്ചു. ഇതോടെ ഈ ഡോക്യുമെന്ററിയുടെ പേരില്‍ ബ്രിട്ടനില്‍ പുകമറ സൃഷ്ടിച്ച് ഇന്ത്യയില്‍ കൂടി ഗുജറാത്ത് കലാപം ചര്‍ച്ചാ വിഷയമാക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു. പാക് വംശജനായ എംപി ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി പ്രസിദ്ധീകരിച്ച ഡോക്യുമെന്ററി ഉയര്‍ത്തിക്കാട്ടി മോദിയെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ് ഈ ഡോക്യുമെന്ററിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കാന്‍ കാരണമാവുന്നത്.
“മനുഷ്യപീഢനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. ലോകത്തെവിടെയും അത്തരം സംഭവങ്ങള്‍ നടക്കുന്നതിനെ എതിര്‍ക്കും. പക്ഷെ ഈ നല്ല മനുഷ്യന് (നരേന്ദ്രമോദി) മുന്നോട്ടുവയ്ക്കുന്ന സ്വഭാവവും ഇതിലെ (ഡോക്യുമെന്ററിയിലെ) സ്വഭാവവല്‍ക്കരണവും ഒത്തുപോകുന്നതാണെന്ന് സമ്മതിച്ചുതരാന്‍ എനിക്കാവില്ല”. – റിഷി സുനക് പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള രാഷ്ടീയ ഗൂഢാലോചനയാണ് ഈ ഡോക്യൂമെന്ററിക്ക് പിന്നിലെന്ന് കരുതുന്നു. ബിജെപി നേതാവ് സ്വപന് ദാസ് ഗുപ്തയുമായി മറ്റൊരു വിഷയത്തിലുള്ള ഡോക്യൂമെന്ററിയാണെന്ന് പറഞ്ഞ് അഭിമുഖം എടുത്ത ശേഷം ഗുജറാത്ത് കലാപത്തെക്കുറിച്ച് മാത്രമുള്ള ഡോക്യുമെന്ററിയായി ബിബിസിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: