ന്യൂദല്‍ഹി : കര്‍ണ്ണാടകയിലും തെലങ്കാനയില്‍ ഇന്ന് വന്‍ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടും. 7000 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 10,800 കോടി രൂപയുടെ വികസനപദ്ധതികളാണ് കര്‍ണ്ണാടകയില്‍ മോദി ഉദ്ഘാടനം ചെയ്യുക.
699 കോടി മുടക്കി നവീകരിക്കുന്ന സെക്കന്തരാബാദ് സ്റ്റേഷന് വികസന പദ്ധതികള്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തെലങ്കാനയില്‍ തുടക്കം കുറിക്കുന്നത്. അതിനുശേഷം ഹൈദരാബാദ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയിലും മോദി സംസാരിക്കും. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ്സും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. 650 കിലോമീറ്റര്‍ ദൂരം എട്ട് മണിക്കൂര്‍ കൊണ്ട് താണ്ടാനാകുമെന്നതാണ് ഈ പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ പ്രത്യേകത.
കര്‍ണ്ണാടകയിലെ യാദ്ഗിര്‍, കലബുറഗി ജില്ലകളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. യാദ്ഗിറില്‍ ജല്‍ജീവന്‍ മിഷന്റെ ഭാഗമായുള്ള കുടിവെള്ള പദ്ധതിക്കും തുടക്കം കുറിക്കും. കലബുറഗിയില്‍ 50,000 പേര്‍ക്ക് ഭൂമി നല്കുന്ന പദ്ധതിയും നാരായണപുര ഡാമിന്റെ കനാല്‍ പുനരുദ്ധാരണപദ്ധതിയും ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: