കൊച്ചി : എളമക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേല്‍പ്പിച്ചു. എളമക്കര ഭവന്‍സ് സ്കൂളിന് സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിക്കാണ് വെട്ടേറ്റത്. ഇരുവരും തമ്മിലുള്ള കുടുംബ വഴക്ക് മൂര്‍ച്ഛിക്കുകയും ഭര്‍ത്താവ് മണികണ്ഠന് മഗേശ്വരിയെ വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
മഹേശ്വരിയുടെ ശരീരത്തില്‍ 12 ഓളം മുറിവുകളുണ്ട്. ഇവര്‍ നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മഹേശ്വരിയുടെ കഴുത്തില്‍ കത്തി ഉപയോഗിച്ച് വരഞ്ഞിട്ടുണ്ട്. മഹേശ്വരി അപകട നില തരണം ചെയ്തിട്ടില്ല. ആക്രമണങ്ങളെ തുടര്‍ന്ന് മുറിവുകളില്‍ നിന്ന് ധാരാളം രക്തം വാര്‍ന്നുപോയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: