കൊച്ചി: അതിഥികളായി കേരളത്തില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ വിവരങ്ങള്‍ നല്‍കാത്ത ഹോട്ടലുകളില്‍ ഉദ്യോഗസ്ഥരുടെ റെയ്ഡ്. വിവരങ്ങള്‍ നല്‍കാത്ത ഹോട്ടലുകള്‍ക്കെതിരെ ബ്യുറോ ഓഫ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിലാണ് റെയ്ഡും മറ്റും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് ബ്യുറോ ഓഫ് എമിഗ്രേഷന്‍. ഇന്റലിജന്‍സ് ബ്യുറോ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
മതപരിവര്‍ത്തനവും മറ്റു ഗൂഢലക്ഷ്യങ്ങളുമായി നിരവധി വിദേശികള്‍ ഹോട്ടലുകളില്‍ തങ്ങുന്നുണ്ട്. നെടുമ്പാശേരി വിമാനത്തവാളത്തിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന അന്നാ റെസിഡന്‍സിയില്‍ നടത്തിയ റെയ്ഡില്‍ നിരവധി വിദേശ പൗരന്മാരുടെ യാത്രാ വിവരങ്ങള്‍ കൊച്ചി ബ്യുറോ ഓഫ് എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറാതെ ഇരിക്കുന്നതായി കണ്ടെത്തി.. ഹോട്ടലിലോ ഹോം സ്റ്റേയിലെ ഒരു വിദേശി എത്തിയാല്‍ ഫോം സി പ്രാകരം ആ വ്യക്തിയുടെ വിവരങ്ങള്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കണമെന്നാണ് ചട്ടം. ഇപ്രകാരം എത്തുന്ന വിദേശികളുടെ വിവരങ്ങള്‍ ഹോട്ടലുകളില്‍ സൂക്ഷിക്കുകയും വേണം. എന്നാല്‍ നെടുമ്പാശേരിയലടക്കം നിരവധി ഹോട്ടലുകള്‍ വിദേശികള്‍ താമസിക്കുന്നുണ്ടെങ്കിലും ആ വിവരങ്ങല്‍ പൊലീസിന് പല ഹോട്ടലുകളും കൈമാറിയിട്ടില്ല. ഇതേ തുടര്‍ന്ന് ചില ഹോട്ടലുകളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതെന്ന് പറയുന്നു.
നെടുമ്പാശേരിയിലെയും കൊച്ചി നഗരത്തിലേയും ചില ഹോട്ടലുകള്‍ പരിശോധന നടത്തിയപ്പോഴാണ് പലരുടെയും വിവരങ്ങള്‍ പൊലീസിന് ഹോട്ടലുകള്‍ നല്‍കുന്നില്ലെന്ന് കണ്ടെത്തിയത്. അത് കൊണ്ട് സംശയമുള്ള ഹോട്ടലുകളില്‍ ബ്യുറോ ഓഫ് എമിഗ്രേഷന്‍ വിഭാഗം പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: