കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജന്മഭൂമി യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ നടത്തിയ അമൃതം, സ്വാതന്ത്ര്യം വിജ്ഞാനോത്സവത്തിന്റെ അവസാനഘട്ട പരീക്ഷ ജനുവരി 29ന്, നാലു കേന്ദ്രങ്ങളില്‍.
ചിന്മയമിഷന് കുന്നുംപുറം (തിരുവനന്തപുരം), ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയം, ആലുവ വിദ്യാധിരാജ വിദ്യാഭവന്, വേദവ്യാസ വിദ്യാലയം, മാലാപറമ്പ് (കോഴിക്കോട്) എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ 12 വരെയാണ് പരീക്ഷ. 60 ചോദ്യങ്ങള്‍. ഓരോ ചോദ്യവും ഇംഗ്ലീഷിലും മലയാളത്തിലും നല്‍കും.
ഓണ്‍ലൈനില്‍ നടന്ന ആദ്യഘട്ട പരീക്ഷയില്‍ വിജയിയ്ക്കുകയും രണ്ടാംഘട്ട പരീക്ഷയില്‍ 65 മാര്‍ക്ക് വരെ നേടുകയും ചെയ്ത വിദ്യാര്‍ഥികളാണ് അവസാനഘട്ടത്തില്‍ പങ്കെടുക്കുക. കേന്ദ്ര സര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിലെ വിജ്ഞാന് പ്രസാറിന്റെ സഹകരണത്തോടെ നടത്തിയ വിജ്ഞാനോത്സവത്തിന്റെ ആദ്യരണ്ടുഘട്ട പരീക്ഷകള്‍ ഓണ്‍ലൈനിലായിരുന്നു. ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്. പ്രഗ്യാനന്ദയാണ് വിജ്ഞാനോത്സവ ബ്രാന്‍ഡ് അംബാസഡര്‍.
ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം 50,000, മൂന്നാം സമ്മാനം 25,000 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. കൂടുതല്‍ അറിയിപ്പുകള് വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍, ഇ മെയില്‍ വഴി ലഭിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം ഫെബ്രുവരി ആദ്യമാകും ഡോ.സി.ഐ. ഐസക്, ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ.ജി. ഗോപകുമാര്‍, ഡോ.എം.പി. അജിത്കുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ് എന്നിവരടങ്ങുന്ന അക്കാദമിക് കൗണ്‍സിലിന്റെ നിരീക്ഷണത്തിലാണ് വിജ്ഞാനോത്സവം പൂര്‍ത്തിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: