Categories: Kerala

പറവൂരിലെ മജ് ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവര്‍ക്ക് കടുത്ത ഛര്‍ദിയെയും വയറിളക്കവും; 17 പേര്‍ ചികിത്സയില്‍

എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെ കടുത്ത ഛര്‍ദിയെയും വയറിളക്കവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പടെ 17 പേര്‍ ചികിത്സയിലാണ്.

Published by

പറവൂര്‍: എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെ കടുത്ത ഛര്‍ദിയെയും വയറിളക്കവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  രണ്ടു കുട്ടികള്‍ ഉള്‍പ്പടെ 17 പേര്‍ ചികിത്സയിലാണ്.  

പറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഭക്ഷണം കഴിച്ച് അസുഖം ബാധിച്ചവര്‍ ചികിത്സയില്‍ കഴിയുന്നത്. ഗുരുതരാവസഥയിലായ ഒരു യുവതിയെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്‌ക്കു മാറ്റി. കൂടുതല്‍ പേര്‍ക്കു വിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം.

കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്കു പ്രശ്‌നമില്ല. അതുകൊണ്ടു തന്നെ മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്‌നമുണ്ടാക്കിയത് എന്നാണ് സൂചന. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക