ന്യൂദല്‍ഹി: പ്രതിരോധ കുത്തിവയ്പു യജ്ഞത്തിനു കീഴില്‍ രാജ്യവ്യാപകമായി ഇതുവരെ 220.17 കോടി വാക്സിന് ഡോസ് (95.14 കോടി രണ്ടാം ഡോസും 22.46 കോടി മുന്‍കരുതല്‍ ഡോസും) നല്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50,871 ഡോസ് നല്കി. 2,035 പേരാണു രാജ്യത്തു നിലവില്‍ ചികിത്സയിലുള്ളത്.
ആകെ രോഗബാധിതരുടെ 0.01% പേരാണു നിലവില്‍ ചികിത്സയിലുള്ളത്. നിലവിലെ രോഗമുക്തിനിരക്ക് 98.8%. കഴിഞ്ഞ 24 മണിക്കൂറിനിടെ 163 പേര് കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,48,472 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു.
പ്രതിദിന രോഗസ്ഥിരീകരണനിരക്ക് 0.05%. പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.09%. ഇതുവരെ ആകെ 91.34 കോടി പരിശോധനകള്‍ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 1,63,342 പരിശോധനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: