ന്യൂദല്‍ഹി:ബിജെപി ദേശീയ പ്രസിഡന്റായി ജെപി നദ്ദയുടെ കാലാവധി 2024 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
ബിജെപി ദേശീയ പ്രസിഡന്റായുള്ള ജെ.പി. നദ്ദയുടെ കാലാവധി 2022 ജനവരി 20ന് അവസാനിക്കാനിരിക്കുകയായിരുന്നു. 2024ലെ ദേശീയ പൊതു തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നദ്ദയുടെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടിയിരിക്കുന്നതെന്നറിയുന്നു.
നദ്ദ ബിജെപി ദേശീയ പ്രസിഡന്റായിരുന്ന കാലത്ത് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍മുന്നേറ്റമാണുണ്ടാക്കിയത്. ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം നേടിയതും ഇക്കാലയളവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: