Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ പരിവര്‍ത്തനനയം സായുധസേനകള്‍ക്കു കരുത്തേകും; അടിസ്ഥാനപരിശീലനം ആരംഭിച്ച അഗ്‌നിവീരന്മാരുടെ ആദ്യസംഘത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഈ പരിവര്‍ത്തനനയം നമ്മുടെ സായുധസേനകള്‍ക്കു കരുത്തേകുന്നതിലും ഭാവിയിലേക്ക് അവരെ സജ്ജരാക്കുന്നതിലും മാറ്റം വരുത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു. യുവ അഗ്‌നിവീരന്മാര്‍ സായുധസേനയ്‌ക്കു കൂടുതല്‍ യുവത്വമേകുമെന്നും സാങ്കേതികവൈദഗ്ധ്യം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2023, 06:16 pm IST
in India

ന്യൂദല്‍ഹി: മൂന്നു സൈനികവിഭാഗങ്ങളില്‍ അടിസ്ഥാനപരിശീലനം ആരംഭിച്ച അഗ്‌നിവീരന്മാരുടെ ആദ്യസംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പുതപാത വെട്ടിത്തെളിക്കുന്ന അഗ്‌നിപഥ് പദ്ധതിയുടെ ആദ്യസംഘമായതിനു അഗ്‌നിവീരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്നു നടന്ന ചടങ്ങില്‍ വിദൂരദൃശ്യ സംവിധാനത്തിലൂടെയാണ് അദേഹം സംസാരിച്ചത്.

ഈ പരിവര്‍ത്തനനയം നമ്മുടെ സായുധസേനകള്‍ക്കു കരുത്തേകുന്നതിലും ഭാവിയിലേക്ക് അവരെ സജ്ജരാക്കുന്നതിലും മാറ്റം വരുത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു. യുവ അഗ്‌നിവീരന്മാര്‍ സായുധസേനയ്‌ക്കു കൂടുതല്‍ യുവത്വമേകുമെന്നും സാങ്കേതികവൈദഗ്ധ്യം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഗ്‌നിവീരന്മാരുടെ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, രാഷ്‌ട്രത്തിന്റെ പതാക എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന സായുധസേനകളുടെ ധീരതയുടെ പ്രതിഫലനമാണ് അവരുടെ മനോഭാവമെന്നും പറഞ്ഞു. ഈ അവസരത്തിലൂടെ അവര്‍ നേടുന്ന അനുഭവം ജീവിതത്തിന് അഭിമാനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

നവ ഇന്ത്യ നവോന്മേഷം നിറഞ്ഞതാണെന്നു പറഞ്ഞ പ്രധാനമന്ത്രി, നമ്മുടെ സായുധസേനകളെ നവീകരിക്കാനും സ്വയംപര്യാപ്തമാക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ യുദ്ധ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ശാരീരിക ഇടപെടല്‍ ആവശ്യമില്ലാത്ത യുദ്ധത്തിന്റെ പുതിയ രീതികളെക്കുറിച്ചും സൈബര്‍ വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ചചെയ്ത അദ്ദേഹം, നമ്മുടെ സായുധസേനകളില്‍ സാങ്കേതികമായി പുരോഗമിച്ച സൈനികര്‍ക്കു പ്രധാന പങ്കു വഹിക്കാനാകുമെന്നും ചൂണ്ടിക്കാട്ടി. വിശേഷിച്ച്,

ഇന്നത്തെ തലമുറയിലെ യുവാക്കള്‍ക്ക് ഈ സാധ്യതയുണ്ടെന്നും അതിനാല്‍ വരും കാലങ്ങളില്‍ നമ്മുടെ സായുധസേനകളില്‍ അഗ്‌നിവീരന്മാര്‍ പ്രധാനപങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതി സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. വനിതാ അഗ്‌നിവീരര്‍ നാവികസേനയ്‌ക്ക് അഭിമാനം പകരുന്നത് എങ്ങനെ എന്നതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, മൂന്നുസേനകളിലും വനിതാ അഗ്‌നിവീരരെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

സിയാച്ചിനിലെ വനിതാ സൈനികരുടെയും ആധുനിക യുദ്ധവിമാനങ്ങള്‍ പറത്തുന്ന വനിതകളുടെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ എങ്ങനെയാണു സായുധസേനകളെ നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിയമനം ലഭിക്കുന്നത് അവര്‍ക്കു വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ലഭിക്കാന്‍ അവസരമൊരുക്കുമെന്നും വിവിധ ഭാഷകളെക്കുറിച്ചും വ്യത്യസ്ത സംസ്‌കാരങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും പഠിക്കാന്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂട്ടായ പ്രവര്‍ത്തനവും നേതൃപാടവവും അവരുടെ വ്യക്തിത്വത്തിനു പുതിയ മാനമേകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത മേഖലകളില്‍ അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായും ഒരേസമയം പ്രവര്‍ത്തിക്കുമ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതില്‍ ജിജ്ഞാസ നിലനിര്‍ത്താന്‍ അദ്ദേഹം അഗ്‌നിവീരന്മാരോട് ആഹ്വാനം ചെയ്തു. യുവാക്കളുടെയും അഗ്‌നിവീരന്മാരുടെയും കഴിവുകളെ പ്രകീര്‍ത്തിച്ച്, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാഷ്‌ട്രത്തിനു നേതൃത്വം നല്‍കുന്നത് അവരാകുമെന്നുംപ്രധാനമന്ത്രി വ്യക്തമാക്കി.

Tags: indiaPrime Minister Narendra Modiഅഗ്നിപഥ് പദ്ധതിഅഗ്നിവീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

പുതിയ വാര്‍ത്തകള്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.