കൊച്ചി: സിനിമ താരം മഞ്ജു വാര്യർ ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കി. എറണാകുളം കാക്കനാട് ആർടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യർ ഇന്റർവ്യൂകളിൽ പറയുകയുണ്ടായി.
അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയ മഞ്ജുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഇരുവരും ഒന്നിച്ച ‘തുണിവി’ന് ഇരുവരുടെയും ചിത്രങ്ങൾ നൽകിയ പ്രി റിലീസ് പ്രൊമോഷനും വലുതായിരുന്നു. ഇതിന് ശേഷം താൻ ബൈക്ക് റൈഡിംഗ് കാര്യമായെടുക്കാൻ പദ്ധതിയിടുന്നതായും പറഞ്ഞിരുന്നു. അതിന്റെ ആദ്യപടി എന്നോണം ആണ് താരം ഈ ലൈസൻസ് സ്വന്തമാക്കിയത്.
പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് നടി. മലയാളത്തിന് പുറമെ 6 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആയിഷയുടെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: