തിരുവനന്തപുരം : ശ്രീകാര്യം കട്ടേലയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്‍റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. മൊബൈലിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശ്രീകാര്യം കട്ടേലയിൽ അമ്പാടി നഗർ സ്വദേശി സാജുവിനെയാണ് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് സാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സാജുവിന്റ സുഹൃത്തുക്കളാണ് രണ്ട് പേരും. തലയിൽ കല്ലു കൊണ്ട് ഇടിച്ചാണ് സാജുവിനെ കൊന്നതെന്നാണ് കണ്ടെത്തൽ. ഇന്നലെ രാത്രി 7 മണിക്ക് ഒരു ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ പുറത്തുപോയതായിരുന്നു സാജു. പിന്നീട് മടങ്ങി വന്നില്ല.
സുഹൃത്തുക്കളുമായി സാജു മദ്യപിച്ചതിന് പിന്നാലെ ഇയാളുടെ ഫോണ്‍ കൂട്ടാളികള്‍ തട്ടിയെടുത്തിരുന്നു. കല്ലും തടി കഷ്ണങ്ങളും ഉപയോഗിച്ചാണ് സുഹൃത്തുക്കള്‍ സാജുവിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ സാജുവിനെ കട്ടേല ഹോളിട്രിനിറ്റി സ്‌കൂളിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ശ്രീകാര്യം പോലീസെത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന സാജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: