ന്യൂദല്‍ഹി: സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 15ന് രാവിലെ 10:30ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസായിരിക്കും ഈ ട്രെയിന്‍, തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിനാണിത്, ഏകദേശം 700 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ഈ ട്രെയിനിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമുണ്ട്രി, വിജയവാഡ എന്നീ സ്റ്റേഷനുകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗല്‍, സെക്കന്തരാബാദ് സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടാകും.
തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസില്‍ അത്യാധുനിക യാത്രാ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട് . ഇത് റെയില്‍ യാത്രികര്‍ക്ക് വേഗതയേറിയതും സുഖപ്രദവും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: