ന്യൂദല്‍ഹി: ഉരുക്ക് ഉല്‍പ്പാദനത്തില്‍ ആഗോള ശക്തിയും ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദകരുമാണ് രാജ്യം ഇപ്പോള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ (ഏപ്രില്‍നവംബര്‍ 2022) ആദ്യ എട്ട് മാസങ്ങളില്‍ ഉരുക്ക് മേഖലയുടെ ഉല്‍പ്പാദന പ്രകടനം തികച്ചും പ്രോത്സാഹജനകമാണ്. ആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 73.02 മില്ല്യണ്‍ ടണ്ണില്‍ നിന്ന് 6.9% വര്‍ദ്ധിച്ച് 78.090 ദശലക്ഷം ടണ്‍ ആയി.
ആഭ്യന്തര ഉപഭോഗം 11.9% ഉയര്‍ന്ന് 75.340 മില്ല്യണ്‍ ആയി ആഭ്യന്തര ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം മുന്‍വര്‍ഷത്തേതില്‍ നിന്ന് 5.6% വര്‍ദ്ധിച്ച് 81.96 മില്യണ്‍ ടണ്ണും ആയി. ഉരുക്ക് മേഖയിലെ വിവിധ ഉല്‍പ്പാദനവുമായി ബന്ധപ്പെടുത്തി 6322 കോടി രൂപയുടെ ഉല്‍പ്പാദന ബന്ധിത (പി.എല്‍.ഐ) പദ്ധതിക്ക് രൂപം നല്കി.
ഉല്‍പ്പാദനത്തിന്റെ വിവിധ വിഭാഗങ്ങളിലേക്കുള്ള അപേക്ഷാ പ്രക്രിയ 29.12.2021 മുതല്‍ 15.09.2022 വരെ ലഭ്യമായിരുന്നു. സ്പെഷ്യാലിറ്റി സ്റ്റീലിനായുള്ള ഈ പദ്ധതിക്ക് കീഴില്‍ 30 കമ്പനികളില്‍ നിന്നുള്ള 67 അപേക്ഷകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് 42500 കോടി രൂപയുടെ പ്രതിബദ്ധതയുള്ള നിക്ഷേപം ആകര്‍ഷിക്കുകയും 26 ദശലക്ഷം ടണ്‍ ഡൗണ്‍സ്ട്രീം ശേഷി കൂട്ടിച്ചേര്‍ക്കുകയും 70000 തൊഴിലവസര സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇരുമ്പും ഉരുക്കും ഉള്‍പ്പെടുന്ന നിര്‍ണായക അസംസ്കൃതഇടനില വസ്തുക്കളുടെ ഉയര്‍ന്ന വിലയില്‍ നിന്ന് ആശ്വാസം നല്കാന് ഗവണ്മെന്റ് ചില നടപടികള്‍ സ്വീകരിച്ചു. അതനുസരിച്ച്, 21.05.2022 ലെ വിജ്ഞാപനമനുസരിച്ച് സ്റ്റീലിന്റെയും മറ്റ് സ്റ്റീല്‍ ഉല്പന്നങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെ താരിഫുകളില്‍ മാറ്റങ്ങള്‍ വരുത്തി വിവിധ വസ്തുക്കളുടെ കയറ്റുമതി, ഇറക്കുമതി തിരുവകളില്‍ വര്‍ദ്ധനയും വരുത്തി. ഇതിന്റെ ഫലമായി ഉരുക്ക് ഇനങ്ങളുടെ വിലയില്‍ 1525%ന്റെ കുറവുണ്ടായി. ഇപ്പോള്‍ മേഖലകളിലെ പങ്കാളികളുടെ ആശങ്കകള്‍ പരിഗണിച്ച് ആ വിജ്ഞാപനം പിന്‍വലിക്കുകയും 2022 മേയ് 21ന് മുന്‍പുള്ള നില പുനസ്ഥാപിക്കുകയും ചെയ്തു.
2070 ഓടെ നെറ്റ് സീറോ വികിരണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി മന്ത്രാലയം ഉരുക്ക് മേഖലയിലുള്ള വിവിധ പങ്കാളികളുമായും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ നിതിആയോഗ് എന്നിവരുമായി നിരന്തരം ഇടപെടല്‍ നടത്തികൊണ്ടിരിക്കുന്നു. മേയ് 6നും ജൂലൈ 1നും നടന്ന പാര്‍ലമെന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റികളിലും ഇതില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കൂടാതെ, സി.ഒ.പി27ന്റെ 3റാം ദിനമായ 2022 നവംബര്‍ 11ന് ഈജിപ്തിലെ ഷാര്ംഎല്ഷൈഖില് ഉരുക്ക് മന്ത്രാലയം സംഘടിപ്പിച്ച ഒരു സെഷനിലും കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.
രാജ്യത്ത് ഉരുക്കിന് മെഡിന് ഇന്ത്യ ബ്രാന്‍ഡിംഗ് നല്‍കുന്നതിനുള്ള മുന്‍കൈ വരുക്ക് മന്ത്രാലയം ഏറ്റെടുത്തു. മെയ്ഡ് ഇന്‍ ഇന്ത്യ ബ്രാന്‍ഡിംഗിനായി ഒരു പൊതു മാനദണ്ഡം വികസിപ്പിക്കുന്നതിനെക്കുറിച്ചും ബ്രാന്‍ഡിംഗിനായി ക്യൂ.ആര് കോഡില്‍ പിടിച്ചെടുക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും എല്ലാ പ്രധാന നിര്‍മ്മാതാക്കളുമായും ഉരുക്ക് മന്ത്രാലയം ചര്‍ച്ച നടത്തി. വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം ഒരു പൊതു മാനദണ്ഡത്തിന് അന്തിമരൂപം നല്‍കിയിട്ടുണ്ട്.
തുടക്കത്തില്‍, സെയിലിന്റെയും ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡിന്റെയും തെരഞ്ഞെടുത്ത ചില ഉല്‍പ്പന്നങ്ങള്‍ക്കായി പൈലറ്റ് റോള്‍ ഔട്ട് ഉപയോഗിച്ച് മെയിഡ് ഇന്‍ ഇന്ത്യാ ബ്രാന്‍ഡിംഗ് ആരംഭിക്കും. തടസ്സങ്ങളില്ലാത്ത പ്രവര്‍ത്തനത്തിനുള്ള പ്ലാറ്റ്ഫോമില്‍ ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ നടത്തിക്കഴിഞ്ഞാല്‍, എല്ലാ ഇന്ത്യന്‍ ഉരുക്ക് ഉല്പ്പാദകരുുമായും ചേര്‍ന്ന് വിപുലമായ തോതില്‍ ഇത്ആരംഭിക്കും.
വിവിധ മേഖലകളില്‍ ഗുണനിലവാരമുള്ള ഉരുക്കുകള്‍ വിതരണംചെയ്യാന്‍ വേണ്ട സൗകര്യ ഗവണ്മെന്റ് ഒരുക്കുന്നുണ്ട്. പരമാവധി ഉല്‍പ്പന്നങ്ങളെ ബി.ഐ.എസ് സര്ട്ടിഫിക്കേഷന് മാര്‍ക്ക് പദ്ധതിക്ക് കീഴിലുവയാക്കാന് മന്ത്രാലയം നേതൃത്വം നല്കുന്നു. ഉരുക്കിന് മുകളില്‍ മൊത്തം 145 ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ നിര്‍ബന്ധിത ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍ക്ക് കീഴിലാക്കിയിട്ടുണ്ട്. ഇത് നിലവാരമില്ലാത്ത സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി, വില്‍പ്പന, വിതരണം എന്നിവ നിരോധിക്കുന്നു. ഈ ഉത്തരവുകളിലൂടെ, നിര്‍ബന്ധിത ബി.ഐ.എസ് സര്ട്ടിഫിക്കേഷന് പദ്ധതിക്ക് കീഴില്‍ ഉരുക്കുമന്ത്രാലയം ഇതുവരെ 99 കാര്‍ബണ്‍ സ്റ്റീല്‍, 44 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അലോയ് സ്റ്റീല്ം ഉല്‍പ്പന്നങ്ങളുടെ മാനദണ്ഡങ്ങളും, 2 ഫെറോ അലോയ്കളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, കണ്ടെയ്നര്‍ നിര്‍മ്മാണത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി, ഗുണനിലവാര നിയന്ത്രണ ഓര്‍ഡറിന്റെ പരിധിയിലായിരുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് 11587നെ, കോര്‍ട്ടന്‍ സ്റ്റീല്‍ ഉള്‍പ്പെടുത്തി ബി.ഐ.എസ് പരിഷ്ക്കരിച്ചു. കോര്‍ട്ടന്‍ സ്റ്റീലിന്റെ ഇറക്കുമതിയുടെ ആശ്രിതത്വം കുറയ്ക്കുന്നതിനും കണ്ടെയ്നര്‍ നിര്‍മ്മാണ വ്യവസായം ആത്മനിര്‍ഭര്‍ ആക്കുന്നതിനും കണ്ടെയ്നര്‍ നിര്‍മ്മാതാക്കള്‍ക്ക് ആവശ്യമുള്ള ഗുണനിലവാരമുള്ള കോര്‍ട്ടന്‍ സ്റ്റീല്‍ നല്കാന് ആഭ്യന്തര നിര്‍മ്മാതാക്കളെ തയാറാക്കാന്‍ നാലു നിര്‍മ്മാതാക്കളെ ഇതിനകം ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തി.
അതിനുപുറമെ ബി.ഐ.എസുമായി പങ്കിടുന്ന ഇറക്കുമതി ചെയ്ത സ്റ്റീല്‍ ഗ്രേഡുകളുടെ വിവരങ്ങള്‍ അനുസരിച്ച്, നിലവിലുള്ള മാനദണ്ഡങ്ങളില്‍ 250 ലധികം പുതിയ സ്റ്റീല്‍ ഗ്രേഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, കൂടാതെ 5 പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വ്യായാമം ഇന്ത്യന്‍ സ്റ്റീല്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ ആഗോള നിലവാരത്തിന് തുല്യമായി ഉയര്‍ത്താന്‍ സഹായിക്കുന്നു. ഈ പ്രവര്‍ത്തികളെല്ലാം ഇറക്കുമതി ചെയ്യുന്ന ഉരുക്കുകള്‍ക്ക് പകരം മെക്ക് ഇന്‍ ഇന്ത്യയ്ക്കനുകൂലമായ സ്വദേശിവല്‍ക്കരണത്തിന് സൗകര്യമൊരുക്കും.
വ്യവസായത്തിന്റെയും ആഭ്യന്തര വ്യാപാരത്തിന്റെയും (ഡി.പി.ഐ.ഐ.ടി) പ്രോത്സാഹനത്തിനായുള്ള വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം, പ്രധാനമന്ത്രി ഗതി ശക്തി ഏരിയ സമീപനത്തിന് കീഴില്‍ കലിംഗ നഗര്‍ സ്റ്റീല്‍ ഹബ് ഏറ്റെടുത്തിട്ടുണ്ട്. ഉരുക്ക് മന്ത്രാലയം 22 നിര്‍ണായക അടിസ്ഥാനസൗകര്യ വിടവുകളും കണ്ടെത്തി, അത് റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയം, റെയില്‍വേ മന്ത്രാലയം, തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രാലയം എന്നിവ പിന്തുടരുന്നുണ്ട്.
ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ 40% ത്തിലധികം സംഭാവന നല്കുന്ന ദ്വിതീയ ഉല്പാദകരുടെ വിഭാഗമാണ് ദ്വിതീയ ഉരുക്ക് മേഖല. അടിസ്ഥാന സൗകര്യ വികസനത്തില്‍ സെക്കന്‍ഡറി സ്റ്റീല്‍ മേഖലയുടെ പങ്ക് വളരെ വലുതാണ്. കൂടുതലും എം.എസ്.എം.ഇകള്‍ ഉള്‍പ്പെടുന്ന ഈ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത്, ഈ രംഗതത്്പ്രവര്ത്തിക്കുന്നവര്ക്ക് അവരുടെ വീക്ഷണം പങ്കുവയ്ക്കുന്നതിനായി മാര്‍ച്ച് 27ന് ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ ഉരുക്കിന്റെ ചോദന വര്‍ദ്ധിപ്പിക്കുന്നതിനായി ഭുവനേശ്വര്‍, ഇന്‍ഡോര്‍, റൂര്‍ക്കി, സൂറത്ത് എന്നിവിടങ്ങളിലും സെമിനാറുകള്‍ സംഘടിപ്പിച്ചു.
ഉരുക്ക് മന്ത്രിയുടെ അംഗീകാരത്തോടെ, സ്റ്റീല്‍ പ്ലാന്റുകളുടെ സംയോജനത്തിനുള്ള ഉരുക്ക് മന്ത്രാലയത്തിന്റെ ഉപദേശക സംഘം (ഐ.എസ്.പികള്‍), വ്യോമയാന മന്ത്രി ചെയര്‍മാനായി ദ്വിതീയ സ്റ്റീല്‍ വ്യവസായം (എസ.്എസ്.ഐ) എന്നിങ്ങനെ രണ്ടു ഉപദേശക ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്.
വ്യവസായം അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങള്‍ കണ്ടെത്താനും മന്ത്രാലയത്തിന്റെ സജീവ പങ്കാളിത്തത്തോടെ അവ പരിഹരിക്കാനുള്ള വഴി കണ്ടെത്താനുണമാണ് ഉപദേശക സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. രണ്ട് ഉപദേശക ഗ്രൂപ്പുകള്‍ക്കും കൃത്യമായ ഇടവേളകളില്‍ മീറ്റിംഗുകള്‍ നടക്കുന്നു. ഇതുവരെ, ഐ.എസ്.പികളുടെ ഉപദേശക സംഘത്തിന്റെ അഞ്ച് യോഗങ്ങളും എസ്.എസ്.ഐകളുടെ മൂന്ന് യോഗങ്ങളും നടന്നു.
അസംസ്കൃത വസ്തുക്കളുടെ ഖനനം, വളര്‍ച്ച, ഉരുക്ക് മേഖലയുടെ ഭാവി വെല്ലുവിളികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള്ക്ക് ചര്‍ച്ച ചെയ്യാനുള്ള അവസരമൊരുക്കികൊണ്ട് കേന്ദ്ര ഉരുക്ക് മന്ത്രിയുടെ നേതൃത്വത്തില്‍ നവംബര്‍ 15ന് ന്യൂഡല്‍ഹിയില്‍ ഒരു യോഗം സംഘടിപ്പിച്ചു.
ഉരുക്കിന്റെ ഗ്രാമീണ ഉപഭോഗം വര്‍ദ്ധിപ്പിക്കുക, ഇരുമ്പയിരിന്റെ എല്ലാ ഗ്രേഡുകളും ഉരുക്ക് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നത്; ഖനികളുടെ സമയബന്ധിതമായ ലേലം; ചാക്രിക വ്യവസായത്തിന്റെ ഔപചാരികവല്‍ക്കരണവും കാലാവധി കഴിഞ്ഞ വാഹനങ്ങളെ സ്ക്രാപ്പേജിന് കൊണ്ടുവരിക എന്നീ കാര്യങ്ങള്‍ കേന്ദ്ര മന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: