തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളെ മറച്ചുപിടിക്കാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്.
സംസ്ഥാന അദ്ധ്യക്ഷനെതിരായ കള്ളക്കേസ് ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും. ഒന്നരവര്‍ഷമായി അന്വേഷിച്ചിട്ടും എവിടെയുമെത്താത്ത കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് സര്‍ക്കാര്‍ പ്രതിസന്ധിയിലായതു കൊണ്ട് മാത്രമാണെന്നും അദേഹം വ്യക്തമാക്കി
മഞ്ചേശ്വരം കേസില്‍ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കില്ല. സുന്ദര താന്‍ സുരേന്ദ്രനെ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയിട്ടും സര്‍ക്കാര്‍ കേസ് എടുക്കുകയായിരുന്നു. ആലുവയിലുള്ള സിപിഎം പ്രവര്‍ത്തകനായ സുരേഷാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍ പറഞ്ഞു.
സിപിഎം ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. സുന്ദര ജോലി ചെയ്യുന്നത് സിപിഎമ്മിന്റെ സഹകരണ സ്ഥാപനത്തിലാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും റിബലായി മത്സരിക്കുന്ന സുന്ദരയെ സ്പോണ്സര് ചെയ്യുന്നത് സിപിഎമ്മും ലീഗും ചേര്‍ന്നാണെന്നും പി.സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: