മാനന്തവാടി: മാനന്തവാടി അമൃത വിദ്യാലയത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷം ജനുവരി 13, 14 തീയതികളില്‍ നടത്തും. യാനം 25 എന്ന പേരില്‍ നടത്തുന്ന ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 13ന് പഴശ്ശി കുടീരത്തില്‍ രാവിലെ 10.30ന് സ്പെഷ്യല്‍ എഫക്ട്സിനുള്ള ദേശീയ ഫിലിം അവാര്‍ഡ് നേടിയ പി.സി. സനത്ത് ദീപം തെളിയിക്കും.
ദീപശിഖാ പ്രയാണവും സാംസ്കാരിക ഘോഷയാത്രയും മാനന്തവാടി സ്റ്റേഷന് ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്യും. ഗോത്ര ഫെസ്റ്റ് നാടന്‍പാട്ട്, കിഡ്സ് ഫെസ്റ്റ് തുടങ്ങി നിരവധിയായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഫെസ്റ്റ് ഒ.ആര്. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. 14ന് നടക്കുന്ന കിഡ്സ് ഫെസ്റ്റ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്യും. മാനന്തവാടി അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ അനുഗഹ പ്രഭാഷണം നടത്തും.
വൈകീട്ട് 6 മണിക്ക് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടി ഒ.ആര്. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിനിമ താരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തും. ചങ്ങനാശ്ശേരി അമൃതാനന്ദമയി മഠം മഠാധിപതി സ്വാമിനി നിഷ്ഠാമൃത പ്രാണ അനുഗ്രഹ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ അമൃത വിദ്യാലയം പ്രിന്‍സിപ്പാള്‍ ബ്രഹ്മചാരിണി ശ്രീപൂജിതാമൃത ചൈതന്യ, അധ്യാപികമാരായ സത്യഭാമ, എം. ഭാഗ്യലത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: