ഗോഹട്ടി: ഏകദിന സെഞ്ചുറികളില്‍ സച്ചിന് ടെന്ഡുകല്ക്കറിനൊപ്പവും മറ്റൊരു റെക്കോര്‍ഡ് മറികടന്നും വിരാട് കോഹ്ലി. ഇന്ത്യയില്‍ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡില്‍ സച്ചിനൊപ്പമെത്തി കോഹ്ലി. സച്ചിന് ഇന്ത്യയില്‍ 20 ഏകദിന സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. കോലിയുടെ അക്കൗണ്ടില്‍ 19 സെഞ്ചുറികളായിരുന്നു. ഇന്ന് ശ്രീലങ്കയ്ക്കെതിരേ സെഞ്ചുറി നേടിയതോടെ സച്ചിന്റെ റെക്കോഡിനൊപ്പം കോഹ്ലി എത്തി.
അതേസമയം, ടീമിനെതിരേ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടിയതിന്റെ റെക്കോഡ് ഇനി കോഹ്ലിക്ക് സ്വന്തം. നിലവില്‍ ഒരു ടീമിനെതിരേ ഏറ്റവുമധികം ഏകദിന സെഞ്ചുറികള്‍ നേടിയ താരം എന്ന റെക്കോഡ് വിരാട് കോലി സച്ചിനൊപ്പം പങ്കിടുകയായിരുന്നു. ഇരുവര്‍ക്കും ഒമ്പത് സെഞ്ചുറികള്‍ വീതമാണുള്ളത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയതോടെ കോഹ്ലിയുടെ നേട്ടം രണ്ടു ടീമുകള്‍ക്കെതിരേ ഒന്‍പതു സെഞ്ചുറികളായി ഉയര്‍ന്നു. വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരേ ഒമ്പതു സെഞ്ചറുകളാണ് കോഹ്ലിക്ക് ഉള്ളത്. 87 പന്തില്‍ 113 റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്. 12 ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: