മുംബൈ: തൊണ്ണൂറ്റിയഞ്ചാമത് ഓസ്കര് പുരസ്കാരത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള അഞ്ച് സിനിമകള്‍. ആര്‍ആര്‍ആര്‍, ദി കശ്മീര്‍ ഫയല്‍സ്, കാന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ചിത്രങ്ങള്‍. 301 വിദേശഭാഷ സിനിമകള്‍ക്കൊപ്പം ആണ് ഓസ്കറിനായി ഇന്ത്യന്‍ സിനിമകള്‍ മത്സരിക്കുക. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും. ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ മികച്ച ചിത്രം, മികച്ച നടന് എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച സിനിമയാണ് കാന്താര. ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. ബോക്സ് ഓഫീസ് ഹിറ്റായിരുന്നു കാന്താര. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട നരഹത്യയും പലായനവും പ്രമേയമായ ചിത്രമാണ് ദി കശ്മീര്‍ ഫയല്‍സ്. കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ വന്‍ ഹിറ്റായിരുന്നു ഈ ചിത്രം. മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്ശന് കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ആലിയ ഭട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. 2022 ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി.
‘പദ്മാവതി’നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമായിരുന്നു ഇത്. ഹുസൈന് സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ആഗോളതലത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ആര്‍ആര്‍ആര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: