തിരുവനന്തപുരം: ‘എന്റെ ഗ്രാമം സാംസ്കാരിക വേദി’ യുടെ പ്രവാസി ശ്രേഷ്ഠ പുരസ്കാരം മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ്(മന്ത്ര) പ്രസിഡന്റ് ഹരി ശിവരാമന്. കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടി പുരസ്കാരം സമ്മാനിച്ചു.. പ്രവര്‍ത്തന മികവിലൂടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് നല്കുന്ന പുരസ്കാരം മുന്‍ വര്‍ഷങ്ങളില്‍ മല്ലികാ സുകുമാരന്‍, വിഷ്ണു ഉണ്ണികൃഷ്ണന്, വൈക്കം വിജയ ലക്ഷ്മി, ഷോബി തിലകന്, ഗിരിജ പ്രേമന് വാവ സുരേഷ്, ബിനു എപിഎസ് തുടങ്ങിവര്‍ക്ക് ലഭിച്ചു.
അമേരിക്കന്‍ പ്രവാസി സംഘടനാ രംഗത്ത് നിരവധി വര്‍ഷങ്ങളായി പരിചിത മുഖം ആണ് ഹരി.’ മന്ത്ര’യുടെ പ്രസിഡന്റ്, ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന് ക്ഷേത്രം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സംഘടനാരംഗത്ത് സജിവമാണ്.
പുരസക്കാര ദാന ചടങ്ങില്‍ കൃഷ്ണരാജ് മോഹന്‍, അനില്‍ പ്ലാവോട് എന്നിവര്‍ സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: