കൊച്ചി : എറണാകുളത്ത് വീണ്ടും കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം. കളമശ്ശേരി തേവയ്ക്കലില്‍ വെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. തേവയ്ക്കല്‍ സ്വദേശി എ.കെ. ശ്രീനിക്കാണ് പരിക്കേറ്റത്. ശ്രീനിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. മകനൊപ്പം ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെ അപകടാവസ്ഥയില്‍ തൂങ്ങിക്കിടന്ന കേബിള്‍ വയര്‍ മുഖത്തും കഴുത്തിലും കുരുങ്ങി.
കേബിള്‍ വലിഞ്ഞ് സ്ട്രീറ്റ്ലൈറ്റ് തകര്‍ന്നു താഴെ വീണു. ബൈക്ക് മറിയാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് ശ്രീനി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: