തിരുവനന്തപുരം: ഉണ്ണി മുകുന്ദന് നായകനായി എത്തിയ മാളികപ്പുറം ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി തുടരുകയാണ്. ഉണ്ണിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് മാളികപ്പുറം. മാളികപ്പുറത്തോടു കൂടി മലയാളികള്‍ ഏറ്റെടുത്ത തിരക്കഥാകൃത്തായി മാറിയിരിക്കുകയാണ് അഭിലാഷ് പിള്ള. മാളികപ്പുറത്തെപ്പറ്റിയും കഥാപാത്രങ്ങളെപ്പറ്റിയും തന്നോട് ചോദിച്ചറിയുന്നവരോട് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് അഭിലാഷ് പിള്ള.
‘സിനിമ കണ്ട പലരും ചോദിച്ച ചോദ്യം മാളികപ്പുറത്തിന്റെ കഥ യഥാര്‍ത്ഥ കഥയാണോ, കല്ലു യഥാര്‍ത്ഥ കഥാപാത്രം ആണോ എന്ന്. അതിനുള്ള ഉത്തരം, ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് ഞാന്‍ ജനിച്ചു വളര്‍ന്ന നാട്ടിലാണ് ( കോന്നി, പത്തനംതിട്ട ). ഇതിലെ കഥാപാത്രങ്ങള്‍ പലരും ജീവിച്ചിരിക്കുന്നവരാണ്. കാണാമറയത്ത് ഉണ്ട് അജയനും, കല്ലുവും, സൗമ്യയും, പീയുഷും, ഉണ്ണിയും, പട്ടടയും പിന്നെ അയ്യപ്പനും. ചയ: മാളികപ്പുറത്തിന്റെ കഥയും കഥാപാത്രങ്ങളും കഴിഞ്ഞിട്ടില്ല പറയാന്‍ ബാക്കി വെച്ചത് ഇനിയും തുടരും’ എന്നാണ് അഭിലാഷ് പിള്ള ഫേയ്സ്ബുക്കില്‍ കുറിച്ചത്. ഇതോടെ മാളികപ്പുറത്തിന് രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: