മുംബൈ: കുടുംബ സംസ്കാരം നല്ലതായാല്‍ സമൂഹവും നല്ലതാകുമെന്നും അതിനാല്‍ വ്യക്തികളെ നല്ല ശീലങ്ങള്‍ കുടുംബത്തില്‍ നിന്ന് തന്നെ പഠിപ്പിക്കണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. വസായ് സനാതന ധര്‍മ്മസഭ ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ സംഘടിപ്പിച്ച ഹിന്ദു മഹാസമ്മേളനത്തിലെ സംന്യാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതഭീകരത കേരളത്തെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് സമസ്ത മേഖലകളിലും കാന്‍സര്‍ കണക്കെ ഗ്രസിച്ചിരിക്കുകയാണ്. വോട്ട്ബാങ്ക് നോട്ടമിട്ട ഭരണകൂടവും ഈ കൂട്ടര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായം നല്കുന്നു. ഇതിന്റെ വ്യക്തമായ ഒടുവിലത്തെ തെളിവാണ് സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ യക്ഷഗാനത്തിന് മുമ്പുള്ള പൂജ തടസ്സപ്പെടുത്തിയത്, സ്വാമി ചിദാനന്ദപുരി പറഞ്ഞു.
സംന്യാസി സംഗമത്തില്‍ ബാലയോഗി സദാനന്ദ് മഹാരാജ്, സാധ്വി ഡോ. പ്രാചി, മഹാമണ്ഡലേശ്വര്‍ സംഗംഗിരി മഹാരാജ്, സ്വാമിനി ശിവാംഗിനി മഹാരാജ്, സ്വാമിനി സംഗമേശാനന്ദ സരസ്വതി, സ്വാമിനി വിഷ്ണു പ്രിയാനന്ദ സരസ്വതി, സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി, സ്വാമി നിര്‍ഭയാനന്ദ സരസ്വതി, സദാനന്ദ് ബെന്‍ മഹാരാജ്, ആര്‍ഷ വിദ്യാസമാജം ഡയറക്ടര്‍ ആചാര്യന് കെ.ആര്. മനോജ്, ജനം ടിവി വാര്‍ത്ത വിഭാഗം മേധാവി അനില്‍ നമ്പ്യാര്‍, വിശ്വഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ശങ്കര്‍ ഗായ്കര്‍, ആറന്മുള പള്ളിയോട സേവാ സംഘം അധ്യക്ഷന്‍ കെ.എസ് രാജന്, മാളികപ്പുറം മുന്‍ മേല്‍ശാന്തി ശംഭു നമ്പൂതിരി, മലയാലപ്പുഴ ക്ഷേത്രം തന്ത്രി സുരേഷ് ഭട്ടതിരി, ചലച്ചിത്ര സംവിധായകന് കണ്ണന് പെരുമുടിയൂര്‍, ഗുരുസ്വാമി എം.എസ്. നായര്‍, ഗുരുമാതാ നന്ദിനി മാധവന്, നായര്‍ വെല്‍ഫയര്‍ അസോസിയേഷന് പ്രസിഡന്റ് പുരുഷോത്തമന് പിള്ള, ജനറല്‍ സെക്രട്ടറി കെ.എസ്. നായര്‍, ശ്രീഅയ്യപ്പ സേവാ സമിതി പ്രസിഡന്റ് പി.എസ്. രാജന്, സമ്മേളന രക്ഷാധികാരി കെ.ജി.കെ. കുറുപ്പ്, കേന്ദ്രീയ നായര്‍ സംഘടനാ പ്രസിഡന്റ് ഹരികുമാര്‍ മേനോന് എന്നിവര്‍ പങ്കെടുത്തു. സനാതന ധര്‍മ്മസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പതിനേഴോളം വ്യക്തിത്വങ്ങളെ സംന്യാസി സംഗമത്തില്‍ ആദരിച്ചു. സനാതന ധര്‍മ്മസഭ അധ്യക്ഷന്‍ കെ.ബി ഉത്തംകുമാര്‍ സ്വാഗതവും എസ്.എസ് നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: