തൊടുപുഴ: വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏഴില്‍ കുറയാത്ത സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് ബിജെപി കേരള പ്രഭാരിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ബിജെപി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം നേതൃയോഗം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഎമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി കേരളത്തിലും സംഭവിക്കും.
കേരളത്തില്‍ അഞ്ചു കാര്യങ്ങളില്‍ ഊന്നിയുള്ള ഭരണം മാത്രമാണ് നടക്കുന്നത് സ്മഗ്ഗ്ളിങ്, അഴിമതി, മദ്യം, ലോട്ടറി, ഡ്രഗ്സ്, സ്ത്രീ പീഠനം തുടങ്ങിയുള്ള കാര്യങ്ങളാണ് എല്‍ ഡി ഫ് കേരളത്തില്‍ നടപ്പില്‍ വരുത്തിയത്. യുഡിഎഫിലും ജനങ്ങള്‍ക്ക് വിശ്വാസമില്ലാതെയായി.2019 നടന്ന തെരഞ്ഞെടുപ്പിലും ജനങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്മോദി സര്‍ക്കാര്‍ മൂന്നാം തവണയും വിജയിക്കും എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.ജനങ്ങള്‍ തന്നെ പറയുന്നത് നരേന്ദ്രമോദി 2024ലും അധികാരത്തില്‍ വരും എന്നാണ്. സൗജന്യ വാക്സിനും സൗജന്യ റേഷനും കിസാന്‍ സമ്മാന നിധിയും മുദ്ര ലോണും അക്കൗണ്ടുകളും എല്ലാം കേരളത്തിലെ ജനങ്ങള്‍ക്കും നല്‍കിയത് മോദിയാണ്.
കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയപരമായി മാറി ചിന്തിക്കും2024 നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 360 അധികം സീറ്റുകള്‍ നേടി ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില്‍ എത്തുമ്പോള്‍ കേരളത്തില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോര്‍ജ്ജ് കുര്യന് സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മേഘലാ പ്രസി. എന്‍.ഹരി, മേഘലാ സംഘടനാ സെക്ര.എല്‍.പത്മകുമാര്‍, ജില്ലാ ജന.സെക്രട്ടറിമാരായ വി എന്‍ സുരേഷ്, രതീഷ് വരകുമല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: