Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഷഷ്ഠിപൂര്‍ത്തി നിറവില്‍ സദനം ഭാസി; കളിയരങ്ങിലെ അരയന്ന മന്നവന്‍, അരങ്ങിലെ സൗമ്യ സാന്നിദ്ധ്യം, സാത്വിക ഭാവം

കല്ലുവഴി ചിട്ടയുടെ കൈവഴിയായ സദനം ശൈലിയുടെ, അഥവ കീഴ്പടം കുമാരന്‍ നായര്‍ ശൈലിയുടെ പ്രയോക്താവാണ് ഭാസി. അഴകാര്‍ന്ന ചലനങ്ങളാണ് അദ്ദേഹത്തിന്റെ കലാവതരണങ്ങളുടെ കാതല്‍. കലാശങ്ങള്‍, ഇരട്ടി തുടങ്ങി നൃത്തവുമായി ബന്ധപ്പെട്ട രംഗക്രിയകളില്‍ ഭാസിക്ക് ലാവണ്യബദ്ധമായ പദ്ധതികളുണ്ട്. ഇക്കാരണത്താല്‍ത്തന്നെ ശരീരഭാഷക്ക് മുന്‍തൂക്കമുള്ള വേഷങ്ങളിലാണ് സിദ്ധികള്‍ പൂര്‍ണമായും വെളിവാകുന്നത്. ഏതു വേഷവും കൈകാര്യം ചെയ്യുമെങ്കിലും ഹംസം, ഹനുമാന്‍ തുടങ്ങിവയിലാണ് കൂടുതല്‍ തിളങ്ങിക്കണ്ടിട്ടുള്ളത്.

Janmabhumi Online by Janmabhumi Online
Jan 8, 2023, 10:46 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കെ. ശശി, പുത്തൂര്‍

നള-ബാഹുകന്മാര്‍ക്ക് അരങ്ങില്‍ അമരത്വം നല്‍കിയ നാട്യാചാര്യന്‍ വാഴേങ്കട കുഞ്ചുനായരും ദമയന്തിക്ക് അരങ്ങില്‍ അമരത്വം നല്‍കിയ കോട്ടയ്‌ക്കല്‍ ശിവരാമനും പാലക്കാട് കാറല്‍മണ്ണ ദേശക്കാരാണ്. കഥകളിയുടെ മഹനീയമായ കാറല്‍മണ്ണ പാരമ്പര്യത്തില്‍ അരയന്ന മന്നവനായി അരങ്ങില്‍ ശോഭിക്കുന്ന വേഷക്കാരനാണ് സദനം ഭാസി. അരങ്ങിലെ സൗമ്യ സാന്നിദ്ധ്യം. സാത്വിക ഭാവം. കലാരംഗത്തെ ഷോമാന്‍ അല്ല. അവതരണ ഭംഗികൊണ്ട് കഥാപാത്രത്തിന് അനുഭവത്തിന്റെ ഊഷ്മളത നല്‍കുന്ന ശൈലിയുടെ ഉടമയാണ്.

കാറല്‍മണ്ണക്കാര്‍ കഥകളിയിലും അനുബന്ധ കലകളിലും സ്വാഭാവികമായ അഭിരുചിയുള്ളവരാണ്. ഇക്കാരണത്താല്‍ത്തന്നെ ഭാസി അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്തു തന്നെ സദനം ലക്ഷ്മിക്കുട്ടിയമ്മയില്‍ നിന്ന് നൃത്തച്ചുവടുകള്‍ സ്വായത്തമാക്കി. അചിരേണ ഭാസി കഥകളി അഭ്യസിക്കുന്നതിനായി സദനം കഥകളി അക്കാദമിയിലെത്തി.  സദനം കൃഷ്ണന്‍കുട്ടി, സദനം രാമന്‍കുട്ടി എന്നിവരാണ്  കഥകളിയുടെ ആദ്യപാഠങ്ങള്‍ അഭ്യസിപ്പിച്ചത്. കീഴ്പടം കുമാരന്‍ നായര്‍ ആശാനുകീഴില്‍, പാഠങ്ങള്‍ മിനുക്കിയെടുത്തു. പാലക്കാട് കോട്ടായി ചമ്പ്രക്കുളങ്ങര അയ്യപ്പക്ഷേത്രത്തില്‍ പുറപ്പാടെടുത്തുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. കഥകളിയില്‍ പരിഷ്‌കരണ കുതുകിയായിരുന്ന കീഴ്പ്പടം കുമാരന്‍ നായരാശാനാണ് സദനം ഭാസിയുടെ പ്രധാന ആചാര്യന്‍. സദനം ഹരികുമാര്‍, കലാനിലയം ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റു ഗുരുനാഥന്മാര്‍.

കല്ലുവഴി ചിട്ടയുടെ കൈവഴിയായ സദനം ശൈലിയുടെ, അഥവ കീഴ്പടം കുമാരന്‍ നായര്‍ ശൈലിയുടെ പ്രയോക്താവാണ്  ഭാസി. അഴകാര്‍ന്ന ചലനങ്ങളാണ് അദ്ദേഹത്തിന്റെ കലാവതരണങ്ങളുടെ കാതല്‍. കലാശങ്ങള്‍, ഇരട്ടി തുടങ്ങി നൃത്തവുമായി ബന്ധപ്പെട്ട രംഗക്രിയകളില്‍ ഭാസിക്ക് ലാവണ്യബദ്ധമായ പദ്ധതികളുണ്ട്. ഇക്കാരണത്താല്‍ത്തന്നെ ശരീരഭാഷക്ക് മുന്‍തൂക്കമുള്ള വേഷങ്ങളിലാണ് സിദ്ധികള്‍ പൂര്‍ണമായും വെളിവാകുന്നത്. ഏതു വേഷവും കൈകാര്യം ചെയ്യുമെങ്കിലും ഹംസം, ഹനുമാന്‍ തുടങ്ങിവയിലാണ് കൂടുതല്‍ തിളങ്ങിക്കണ്ടിട്ടുള്ളത്. പ്രത്യേകിച്ചു ഹംസം. നിലവില്‍ അരങ്ങില്‍ കാണുന്ന ഹംസ വേഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഭാസിയുടേതാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ആശാനായ സദനം കൃഷ്ണന്‍കുട്ടിയും ഹംസവേഷത്തില്‍ തിളങ്ങുന്ന നടനാണല്ലോ. സ്വയം ചിട്ടപ്പെടുത്തിയ ചില ചലനങ്ങളും അംഗവിക്ഷേപങ്ങളും ആയിരിക്കാം ഭാസിയുടെ ഹംസത്തിന്റെ മികവിനു പിന്നില്‍. യാത്രകള്‍ക്കിടയില്‍ കണ്ടെത്തിയ അരയന്നങ്ങളെ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് കണ്ടെടുത്തതാണ് ഈ ചലനങ്ങള്‍ എന്നു ഭാസി ഒരിക്കല്‍ പറഞ്ഞിരുന്നു. ഒതുങ്ങിയ ശരീരപ്രകൃതി ഈ വേഷത്തിനു നന്നായി ഇണങ്ങുകയും ചെയ്യും.

സവിശേഷ ചുവടുകളുള്ള സദനം സമ്പ്രദായത്തിലുള്ള അഷ്ടകലാശംകൊണ്ട് സമ്പന്നമാകുന്ന കല്യാണ സൗഗന്ധികത്തിലെയും ലവണാസുരവധത്തിലെയും ഹനുമാന്‍, സര്‍ഗാത്മകമായ ആട്ടങ്ങള്‍കൊണ്ടു സമ്പന്നമാകുന്ന തോരണയുദ്ധം ഹനുമാന്‍, ഗഗനചാരിയുടെ പറക്കല്‍ അനാവരണം ചെയ്യുന്ന നളചരിതത്തിലെ ഹംസം, നളചരിതത്തിലെയും കിരാതത്തിലെയും കാട്ടാളന്‍, ഉപാസനാ ശക്തിയുള്ള ദാരികവധത്തിലെയും ദക്ഷയാഗത്തിലെയും ഭദ്രകാളിമാര്‍-ഭാസിയുടെ മാസ്റ്റര്‍പീസ് വേഷങ്ങള്‍ ഇവയൊക്കെയാണ്.

പുത്തുന്‍പുരയില്‍ ഗോവിന്ദന്‍കുട്ടി നായരുടെയും പുളിങ്കര ദേവകിയമ്മയുടെയും മകനായ വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ സദനം ഭാസിയുടെ 60-ാം പിറന്നാള്‍ ‘ഭാസിതം’ എന്ന പേരില്‍ കാറല്‍മണ്ണയില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇന്ന് ആഘോഷിക്കുകയാണ്. ഷഷ്ടി പൂര്‍ത്തിയിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ഭാസിയെ വേദനിപ്പിക്കുന്ന രണ്ടു ഘടകങ്ങള്‍ മനസ്സിനെ അലട്ടുന്നുണ്ട്. ഒന്ന് സഹധര്‍മിണി അനിതയുടെ അകാലത്തെ മരണം. മറ്റൊന്ന് അരങ്ങില്‍ ഒരു സഹപ്രവര്‍ത്തകനില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന അപമാനം. മധ്യകേരളത്തിലെ ഒരുവേദിയില്‍ ഹനുമാനായി ആടിമുന്നേറുമ്പോഴായിരുന്നു കഥകളിയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ആ അധിക്ഷേപം. ഉപാസിക്കുന്ന കല നല്‍കുന്ന ബലം കൊണ്ട് രണ്ടു നൊമ്പരങ്ങളേയും അതിജീവിച്ച്, ഭാസി അരങ്ങില്‍ സൂര്യശോഭയോടെ തിളങ്ങി നില്‍ക്കുന്നു. മക്കള്‍: ശ്രീകാന്ത് (ബിസിനസ്), ഹരികൃഷ്ണന്‍ (വിദ്യാര്‍ഥി).

Tags: KathakaliBirthdaySadanam Bhasi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സുരേഷ് ഗോപിക്ക് പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും

രുക്മാംഗദ ചരിതത്തില്‍ മോഹിനിയായി കലാമണ്ഡലം ഷണ്‍മുഖന്‍
Varadyam

അരങ്ങിന്റെ വേഷഭംഗി

Kerala

ബാര്‍ ഹോട്ടലില്‍ ഗുണ്ടയുടെ ബര്‍ത്ത് ഡേ ആഘോഷം: പൊലീസ് എത്തിയതോടെ ഗുണ്ടകള്‍ മുങ്ങി

Entertainment

തന്റെ 43-ാം ജന്മദിനത്തിലും പതിവു തെറ്റിക്കാതെ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍

India

ദ്വാരകയിലെ ക്ഷേത്ര സന്ദർശനത്തിനായി കാൽനട യാത്ര തുടങ്ങി അനന്ത് അംബാനി :150 കിലോ മീറ്റർ താണ്ടി ജന്മദിനം ആഘോഷിക്കുക ദ്വാരകയിൽ വച്ച്

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies