ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയില്‍ എത്തിയപ്പോള്‍ കൂടെ നടന്ന ബോക്സിങ്ങ് താരം വിജേന്ദറിനേക്കാള്‍ സ്റ്റാറായി മാറിയത് പ്രിയങ്കയുടെ നായ ലൂണോ. കോണ്‍ഗ്രസ് തന്നെ രാഹൂല്‍ ഗാന്ധിയുടെ ഒപ്പം നടന്ന ബോക്സിങ്ങ് താരം വിജേന്ദറിനല്ല, പ്രിയങ്കയുടെ നായയ്ക്കാണ് പ്രധാന്യം നല്‍കിയത്.
കോണ്‍ഗ്രസ് നടത്തിയ ട്വീറ്റില്‍ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ മറ്റ് നായ്ക്കള്‍ക്ക് സ്നേഹം പകരുന്നത് കണ്ട് സഹിക്ക വയ്യാതെയാണ് ലൂണോ രാഹുല്ഗാന്ധിയ്ക്കടുത്തെത്തിയത് എന്നാണ് ട്വീറ്റ് ചെയ്തത്. അതായത് പ്രിയങ്കയുടെ നായ ലൂണോയ്ക്കാണ് കോണ്‍ഗ്രസ് ട്വീറ്റില്‍ പ്രാധാന്യം നല്‍കിയത്.
ലൂണോയെ വാഴ്ത്തുന്ന കോണ്‍ഗ്രസിന്റെ ട്വീറ്റ് കാണുക:
പിന്നീട് സമൂഹമാധ്യമങ്ങളില്‍ ട്രോളന്മാര് ഈ വിഷയം ഏറ്റെടുത്തു. ഒരു പ്രധാന രാഷ്ട്രീയ കാമ്പയിനില്‍ പോലും നായ്ക്കള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെ പലരും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചിരുന്നു. പട്ടിയല്ല, ബോക്സര്‍ വിജേന്ദറിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പ്രൗഡ് ബിഹാറി എന്നയാള്‍ ട്വീറ്റില്‍ വിമര്‍ശിക്കുന്നു.
കോണ്‍ഗ്രസ് നടത്തിയ ട്വീറ്റില്‍ വിജേന്ദറിന്റെ പേര് പരാമര്‍ശിക്കുക പോലും ചെയ്യാതെ ലൂണോ എന്ന നായയ്ക്ക് അമിത പ്രാധാന്യം നല്‍കിയതിനെ ശാശ്വത് ദീക്ഷിത് വിമര്‍ശിക്കുന്നു.
ഗാന്ധി കുടുംബത്തിന് പ്രാദേശിക നേതാക്കളേക്കാള്‍ പ്രിയം അവരുടെ വളര്‍ത്തുനായ്ക്കളെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ
ഇപ്പോള്‍ ബിജെപിയിലേക്ക് പോയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പണ്ട് കോണ്‍ഗ്രസ് നേതാവായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗാന്ധി കുടുംബത്തിലെ നായ്ക്കളുടെ വില പോലും ഇല്ലായിരുന്നെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ സ്വന്തം ജീവിതാനുഭവം ചൂണ്ടിക്കാട്ടി വിശദീകരിച്ചിരുന്നു. ഗാന്ധി കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ പേടിയായിരുന്നെന്നും രാഹുലിന്റെ നായ പിഡി ബിസ്കറ്റ് കഴിക്കുന്ന പാത്രത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ബിസ്കറ്റ് കഴിച്ചിരുന്നെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു. പലപ്പോഴും അസമിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ധരിപ്പിക്കാന്‍ തരുണ്‍ ഗൊഗോയിയെ പോലുള്ള വലിയ നേതാക്കള്‍ ചെല്ലുമ്പോള്‍ പോലും അത് ശ്രദ്ധിക്കാതെ പിഡി എന്ന വളര്‍ത്തുനായയെ കളിപ്പിക്കുന്ന രാഹുലിനെ ഓമനിക്കുന്ന രാഹുലിനെ താന്‍ കണ്ടിട്ടുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: