ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതിന്റെപേരില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് താജുദ്ദീന് ഷേഖിന്റെ മകന് റെഷാനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഷിമോഗയിലെ ഐഎസ് ഐഎസ് ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ ഉടനീളം നടത്തിയ റെയ്ഡിലായിരുന്നു റെഷാന്‍ കുടുങ്ങിയത്.
കര്‍ണ്ണാടകയിലെ ശിവമോഗ, ദാവണ്‍ഗരെ, ബെംഗളൂരു ജില്ലകള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡുകള്‍. ഉഡുപ്പി ജില്ലയില്‍ ഒരു എഞ്ചിനീയരിംഗ് കോളെജിലെ വിദ്യാര്‍ത്ഥിയാണ് റെഷാന്‍ താജുദ്ദീന് ഷെയ്ഖ്. ഇതിനുപുറമെ ഹുസൈര്‍ ഫര്ഹാന് ബെയ്ഗ് എന്ന ശിവമോഗ ജില്ലയിലെ ടിപ്പു സുല്‍ത്താന്‍ നഗറില്‍ നിന്നുള്ള ഹുസൈര്‍ ഫര്ഹാന് ബെയ്ഗിനെയും എന്‍ ഐഎ അറസ്റ്റ് ചെയ്തിരുന്നു.
മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെയും അനുയായി ആണ് താജുദ്ദീന് ഷേഖ്.
താജുദ്ദീന് ഷേഖിന്റെ മകന് താമസിക്കുന്ന സ്ഥലത്തും റെയ്ഡ് നടത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ഗൂഡാലോചന നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും കുറ്റം ചാര്‍ത്താവുന്ന രേഖകളും കണ്ടെടുത്തിരുന്നു. നിരോധിക്കപ്പെട്ട സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും അപകടത്തിലാക്കുന്ന ഗൂഡാലോചനകള്‍ നടത്തി എന്നതാണ് കേസ്.
ഐഎസില്‍ നിന്നും പണം കിട്ടിയത് ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍ വഴി അടുത്തിടെ മാംഗളൂരുവില്‍ പ്രഷര്‍ കുക്കര്‍ ബോംബ് കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷരീഖുമായി സാമ്യം തോന്നുന്ന കേസുകളാണ് ഇവിടെയും. താജുദ്ദീന് ഷേഖിന്റെ മകന് റെഷാന്‍ മതമൗലികവാദിയായത് ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്താലാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രതിനിധികള്‍ താജുദ്ദീന് ഷേഖിനും ഹുസൈര്‍ ഫര്ഹാന് ബെയ്ഗിനും പണം അയച്ചിരുന്നത് ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍ ഉപയോഗിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: