കോഴിക്കോട്: സനാതന ധർമ്മ പ്രചരണാർത്ഥം പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) അമേരിക്കയിൽ സംഘടനയുടെ ഒന്നാം വാർഷികം പ്രമാണിച്ച് വേദ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നു. അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ക്ഷേത്ര സംസ്കാരത്തോട് കൂടി സാംസ്കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വേദ പ്രതിഷ്ഠ നടത്തുക.
ഹൈന്ദവ ദർശനങ്ങളുടെ അടിസ്ഥാന ഗ്രന്ഥമായ വേദങ്ങളിൽ എല്ലാ തരത്തിലുള്ള അറിവുകളും ബീജ രൂപത്തിൽ ഉണ്ട് എന്നുള്ള പരമാർത്ഥത്തെ ഉൾക്കൊണ്ടുകൊണ്ട് ഈശ്വരീയ ജ്ഞാന രൂപമായ വേദത്തെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടുകൂടി സമാരംഭിക്കപെട്ട ഈ യാത്ര കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി പൂജനീയ ചിദാനന്ദപുരി സ്വാമികളിൽ നിന്നും മന്ത്രയുടെ പ്രസിഡൻറ് ഹരി ശിവരാമൻ ഏറ്റുവാങ്ങി. മന്ത്ര ഡയറക്ടർ ബോർഡ് അംഗം കൃഷ്ണരാജ് മോഹനും സന്നിഹിതനായിരുന്നു.
മന്ത്രയുടെ കേരള സ്പിരിച്ചൽ കോഡിനേറ്റർ കൂടിയായ മനോജ് നമ്പൂതിരി വരും ദിവസങ്ങളിൽ യാത്രയുടെ ഭാഗമാകും. വിവിധ പുണ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് യാത്ര ജനുവരി പത്തിന് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ജനുവരി 14 ന് വിവേകാനന്ദ സ്വാമികളുടെ വാഗ്ധോരണികളാൽ ധന്യമായ ചിക്കാഗോയിലെ ഗീത മണ്ഡലത്തിൽ ആദ്യത്തെ വേദ പ്രതിഷ്ഠ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: