തിരുവനന്തപുരം: യുജിസി മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാനത്ത് മൂന്ന് ലോകോളെജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ലോകോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനമാണ് റദ്ദാക്കിയത്.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണിലിന്റേതാണ് ഈ നടപടി. നിയമനങ്ങള്‍ യുജിസി ചട്ടം പാലിച്ചുകൊണ്ടല്ല നടത്തിയതെന്ന് ആരോപിച്ച് എറണാകുളം ലോ കോളജ് അധ്യാപകന് ഡോ.എസ്.എസ്. ഗിരിധറന്റെ ഹര്‍ജിയിലാണ് ഈ ഉത്തരവ്. സെലക്ഷന് കമ്മിറ്റി രൂപീകരിക്കാതെയാണ് നിയമനം എന്നാണ് ട്രിബ്യൂണലിന്റെ കണ്ടെത്തല്‍.
തിരുവനന്തപരും ലോ കോളെജിലെ ഡോ.ബിജുകുമാര്‍, എറണാകുളം ലോ കോളെജിലെ ഡോ.ബിന്ദു എം നമ്പ്യാര്‍, തൃശൂര്‍ ലോ കോളെജിലെ ഡോ. വി.ആര്. ജയദേവന് എന്നിവരെയാണ് പ്രിന്‍സിപ്പല്‍മാരായി നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: