കൊല്ലം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനമായ കേരളത്തില്‍ യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. അഴിമതിയിലും, ധൂര്‍ത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും കൊല്ലത്ത് ബിജെപി ദക്ഷിണമേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജോലിയില്ലാതെ യുവാക്കള്‍ വലയുമ്പോള്‍ മുന്‍കാല പ്രാബല്ല്യത്തില്‍ സിപിഎമ്മുകാരിയായ യുവജന കമ്മീഷന് അദ്ധ്യക്ഷയ്ക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണ്.
സമസ്ത മേഖലകളിലും അരാജകത്വം നിലനില്‍ക്കുന്ന കലുഷിത രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. സംസ്ഥാനം എല്ലാ രംഗത്തും പുറംതള്ളപ്പെടുകയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് ഏറ്റവും പിറകിലാണ്. റഗുലര്‍ കോളേജുകളില്‍ എണ്ണായിരത്തോളം ഡിഗ്രി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇവിടെ ഗവേഷണം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ മടിക്കുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ രംഗം അധ:പതിച്ചു. ആരോഗ്യ രംഗത്ത് ഇത്രയും തകര്‍ച്ച നേരിട്ട കാലമുണ്ടായിട്ടില്ല. കോവിഡ് കാലത്തെ മരണനിരക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവച്ചു. റവന്യൂ കമ്മി നികത്താന്‍ കേന്ദ്രം സഹായിച്ചില്ലെങ്കില്‍ കേരളത്തില്‍ ട്രഷറികള്‍ പൂട്ടേണ്ടി വന്നേനെയെന്നും സുരേന്ദ്രന് പറഞ്ഞു.
ജനിച്ചു വീഴുന്ന ഓരോ പൗരനും ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് മുകളില്‍ കടക്കാരനാകുന്ന വികസന മാതൃക കേരളത്തില്‍ മാത്രമാണുള്ളത്. ഭരണഘടനയെ അവഹേളിക്കുന്ന മന്ത്രിമാരുള്ള ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്. സജി ചെറിയാന് കേരളത്തിന് തീരാകളങ്കമാണ്. മുജാഹിദ് സമ്മേളനത്തില്‍ കലാപാഹ്വനം നടത്തിയ രാജ്യസഭാഗത്തെ പിന്തുണയ്ക്കുന്ന നിലപാട് ആപല്‍ക്കരമാണ്. സാമുദായിക ചേരിതിരിവിനും കലാപവുമുണ്ടാക്കാനും ശ്രമിച്ച രാജ്യസഭാ അംഗത്തിനെതിരേ നടപടിയുണ്ടാകണം.
കഴിഞ്ഞ ആറ് വര്‍ഷമായി പിണറായി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് കെ.സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു. കേന്ദ്രം പാവപ്പെട്ടവര്‍ക്ക് നല്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പോലും കൃത്യമായി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. ജിഎസ്ടി ഗ്രാന്റിനത്തില്‍ കേരളത്തിന് ലഭിക്കേണ്ട 700 കോടി കേന്ദ്രം നല്‍കിയിട്ടും 7,000 കോടി കിട്ടാനുണ്ടെന്ന വ്യാജ പ്രചാരണം നടത്തുന്ന ധനകാര്യ മന്ത്രി ജനങ്ങളുടെ മുന്നില്‍ സ്വയം മണ്ടനാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമന് അദ്ധ്യക്ഷനായി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മണ്ഡലം പ്രസിഡന്റ് ഉപരി കാര്യ കര്‍ത്താക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള സമര പരിപാടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നു വികസന പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ട കര്‍മ്മ പദ്ധതികള്‍ക്കും യോഗം രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: