വാഷിങ്ടണ്‍ : ജീവനക്കാര്‍ക്കു നേരെ വീണ്ടും പിരിച്ചുവിടല്‍ ഭീഷണിയുമായി ആമസോണ്‍. 18,000ല്‍ അധികം പേരെയാണ് ഇത്തവണ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിലും 10,000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.
പിരിച്ചുവിടല്‍ ആളുകള്‍ക്ക് പ്രയാസമാണെന്ന് കമ്പനി നേതൃത്വം മനസിലാക്കുന്നുണ്ട്. എന്നാല്‍ സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നതെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി അറിയിച്ചു. പിരിച്ചുവിടുന്നവര്‍ക്ക് പണവും, ആരോഗ്യ ഇന്‍ഷുറന്‍സ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉള്‍പ്പടെ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിരിച്ചുവിടപ്പെടുന്നവരില് ചിലര്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്. എല്ലാവര്ക്കും ജനുവരി 18 മുതല്‍ അറിയിപ്പ് നല്കിത്തുടങ്ങും. ആഗോള തലത്തില്‍ താല്കാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരുണ്ട്. കോവിഡ് കാലത്ത് വന്‍തോതില്‍ നിയമനങ്ങള്‍ നടത്തിയിരുന്ന സ്ഥാപനമാണ് ആമസോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: