പത്തനംതിട്ട: ശബരിമലയില്‍ അരവണയില്‍ ഉപയോഗിക്കുന്ന ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് ലാബ് പരിശോധന റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഏലയ്ക്കയുടെ ഗുണനിലവാരം പരിശോധിച്ചത്. ഈ റിപ്പോര്‍ട്ട് ഹൈക്കോടതി വാദം കേള്‍ക്കെ, വ്യാഴാഴ്ച പരിഗണിയ്ക്കും.
ഏലയ്ക്കയില്‍ അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ രാസവസ്തു അടങ്ങിയിരിക്കുന്നു എന്നായിരുന്നു കണ്ടെത്തല്‍. തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷ ലാബാണ് ഗുണനിലവാരം പരിശോധിച്ചത്.
ശബരിമലയില്‍ പതിവായി ഏലയ്ക്ക വിതരണം ചെയ്തിരുന്ന അയ്യപ്പ സ്പൈസസ് കമ്പനിയാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയത്. ഈ വര്‍ഷം അയ്യപ്പ സ്പൈസസ് കമ്പനിയെ ഒഴിവാക്കി മറ്റൊരുകമ്പനിയ്ക്ക് കരാര്‍ നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: