തിരുവനന്തപുരം: ഭരണഘട അവഹേളനം നടത്തിയതിന്റെ പേരില്‍ രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്പീക്കറും ഇടതുമുന്നണി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനത്തില്‍ ബിജെപി ഭരണഘടനാ ദിനമായി ആചരിച്ചാണ് പ്രതിഷേധം അറിയിച്ചത്. നേരത്തെ കൈകാര്യം സിനിമ, സാംസ്കാരിക വകുപ്പുകള്‍ തന്നെ സജി ചെറിയാന് ലഭിച്ചേക്കും. ഫിഷറീസ് വകുപ്പും തിരികെ നല്‍കിയേക്കും. ഇതോടെ വി.എന്‍. വാസവന്, വി. അബ്ദുറഹ്മാന് തുടങ്ങിയ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകും.
അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുവാദം നല്‍കിയത്. സജി ചെറിയാനെതിരായ കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: