ഹൂസ്റ്റണ്‍: സനാതന ധര്‍മ്മ പ്രചരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (മന്ത്ര) അമേരിക്കയില്‍ വേദക്ഷേത്രങ്ങള്‍ ഒരുക്കും. അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ ദേവാലയങ്ങളും സംസ്ക്കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വേദ പ്രതിഷ്ഠ നടത്തുക.
ഹൈന്ദവദര്‍ശനങ്ങളുടെ അടിസ്ഥാനമായ ഗ്രന്ഥങ്ങളായ വേദങ്ങളുടെ സന്ദേശം പുതിയ തലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് വേദക്ഷേത്രം ഒരുക്കുന്നത്. നാലുവേദങ്ങള്ക്ക് പുറമെ ഉപവേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും ഉള്‍പ്പെടെ ഹൈന്ദവ ഗ്രന്ഥങ്ങള്‍ പവിത്രമായ രീതിയില്‍ വേദക്ഷേത്രത്തില്‍ സംരക്ഷിക്കും. അമേരിക്കയിലും കാനഡയിലുമായി 10 കേന്ദ്രങ്ങളിലാണ് പ്രാഥമികമായി വേദ പ്രതിഷ്ട നടത്തുകയെന്ന് ‘മന്ത്ര’ അധ്യക്ഷന്‍ ഹരി ശിവരാമന് അറിയിച്ചു.
ചിക്കാഗോ ഗീതാ മണ്ഡലത്തിലാണ് ആദ്യത്തെ വേദക്ഷേത്രം ഉയരുക.. ജനുവരി 14 ന് വേദക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ഗ്രന്ഥങ്ങളുമായി കേരളത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലൂടെ പരിക്രമണം നടത്തും. ജനുവരി 6 ന് കോഴിക്കോട് കൊളത്തൂര്‍ അദൈ്വത ആശ്രമത്തില്‍ സ്വാമി ചിദാനന്ദപുരിയില്‍ നിന്ന് വേദങ്ങള്‍ സ്വീകരിച്ച് നടത്തുന്ന വേദപരിക്രമണം 10 ന് തിരുവന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ സമാപിക്കും, പ്രസിഡന്റ് ഹരി ശിവരാമന്, ട്രസ്റ്റ് ബോര്‍ഡ് അംഗം കൃഷ്ണരാജ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: