പാലക്കാട്: രാജ്യാന്തര മലയാളി മധ്യദൂര ഓട്ടക്കാരി പി.യു ചിത്ര വിവാഹിതയായി. പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്. ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ചിത്ര. മൈലംപുളളി ഗാലക്സി ഇവന്റ് കോംപ്ലക്സില്‍വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
പാലക്കീഴ് ഉണ്ണികൃഷ്ണന്-വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. ഷൈജു നെന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ്. ബംഗളൂരുവിലെ ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹനിശ്ചയം. 1500 മീറ്ററിൽ ഇന്ത്യയ്ക്കായി 2016 സൗത്ത് ഏഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണവും 2018 ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2019 ദോഹ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ചിത്ര സ്വർണം നേടിയിരുന്നു. ബംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുളള പരിശീലനത്തിലാണ് ചിത്രയിപ്പോള്‍.
കുടുംബജീവിതത്തിനൊപ്പം കായിക കരിയര്‍ പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചിത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: