അഡ്വ. എസ്. ജയസൂര്യന്‍
ആത്മനിര്‍ഭര ഭാരതത്തിലേക്ക് ഇനി അധികം ദൂരമില്ല. സമ്പദ്വ്യവസ്ഥയിലെ കുതിച്ചു ചാട്ടം, പശ്ചാത്തല വികസനം, സാങ്കേതിക സംവിധാനങ്ങള്‍, മനുഷ്യവിഭവ ശേഷി, വര്‍ദ്ധിച്ച ഡിമാന്റ് ആന്‍ഡ് സപ്ലെ എന്നീ 5 നെടുംതൂണുകളില്‍ അധിഷ്ഠിതമായ ഈ പുരോഗതി യാഥാര്‍ത്ഥ്യമാക്കാന്‍ 12,95,450 കോടി രൂപയുടെ പദ്ധതികളാണ് അഞ്ച് ഘട്ടങ്ങളിലായി അനുവദിച്ചിരിക്കുന്നത്. ഒന്നാം ഘട്ടമായി 1,92, 800 കോടിയും, രണ്ടാം ഘട്ടത്തില്‍ 5,94, 550 കോടിയും, മൂന്നാം ഘട്ടത്തില്‍ മൂന്ന് ലക്ഷത്തി പതിനായിരം കോടിയും നാലാം ഘട്ടത്തില്‍ ഒരു ലക്ഷത്തി അമ്പതിനായിരം കോടിയും, അഞ്ചാം ഘട്ടത്തില്‍ 48,100 കോടി രൂപയുമാണ് നീക്കി വച്ചിരിക്കുന്നത്. മോദിജിക്ക് മുമ്പുള്ള 70 വര്‍ഷങ്ങളില്‍ ഭാരതത്തിന് ഏഴ് എയിംസുകളാണ് ഉണ്ടായിരുന്നത്. മോദിജിയുടെ എട്ടു വര്‍ഷത്തിനിടെ 15 പുതിയ എയിംസ് നിലവില്‍ വന്നു. മോദിജിക്ക് മുന്‍പുള്ള 70 വര്‍ഷങ്ങളില്‍ 387 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നു. മോദിജിയുടെ എട്ടുവര്‍ഷത്തിനിടെ 219 മെഡിക്കല്‍ കോളേജുകള്‍ നിലവില്‍ വന്നു. ഇപ്പോള്‍ രാജ്യത്താകെ 606 മെഡിക്കല്‍ കോളേജുകള്‍. മോദിജിക്ക് മുമ്പുള്ള 70 വര്‍ഷങ്ങളില്‍ 82,000 മെഡിക്കല്‍ സീറ്റുകള്‍ ആണ് ഉണ്ടായിരുന്നത് മോദിജിയുടെ കാലത്ത് 66,000 മെഡിക്കല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. മോദിജിക്ക് മുമ്പുള്ള 70 വര്‍ഷങ്ങളില്‍ 13 ഐഐഎം ഉണ്ടായിരുന്നു. മോദിജിയുടെ 8 വര്‍ഷ കാലത്തിനിടയില്‍ ഏഴ് ഐഐഎം നിര്‍മ്മിച്ചു. മോദിജിക്ക് മുമ്പുള്ള 70 വര്‍ഷങ്ങള്‍ക്കിടയില്‍ 723 സര്‍വകലാശാലകള്‍ ആണ് നിര്‍മ്മിച്ചത്. മോദിജിയുടെ 8 വര്‍ഷത്തിനിടയില്‍ 320 സര്‍വകലാശാലകള്‍ നിര്‍മ്മിക്കപ്പെട്ടു. ഇപ്പോള്‍ 1043 സര്‍വകലാശാലകള്‍ ഭാരതത്തില്‍ ഉണ്ട്. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ 14747 ഐടിഐ കള്‍ തുറന്നു .
ഡിജിറ്റല്‍ ഇന്ത്യയിലെ മുന്നേറ്റം
രാജ്യത്ത് ഉടനീളം 132 കോടി ജനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നല്കി. സര്‍ക്കാരിന്റെ ഈ-മാര്‍ക്കറ്റ് (ജിഇഎം) വഴി 25. 52 ലക്ഷം കോടി രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഈ പ്ലാറ്റ്ഫോം 40 ലക്ഷത്തിലധികം വ്യാപാരികളെ ബന്ധിപ്പിച്ചിരിക്കുന്നു. ഭാരത നെറ്റ് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഒരു ലക്ഷത്തി എഴുപത്തിയേഴായിരം ഗ്രാമപഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു. 2014 മുതല്‍ ഈ -ജീവന് പ്രമാണം വഴി 5.70 കോടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. രാജ്യത്ത് ഒരൊറ്റ മാര്‍ക്കറ്റ് എന്ന ആശയത്തില്‍ സ്ഥാപിതമായ ഇ-നാം പ്ലാറ്റ്ഫോമില്‍ 1.73 കോടിയിലധികം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു. തൊഴിലും സേവനങ്ങളും പ്രദാനം ചെയ്യുന്ന 4.94 ലക്ഷം പൊതു സേവന കേന്ദ്രങ്ങള്‍(സിഎസ്സി) സ്ഥാപിച്ചു.
ബഹിരാകാശ മേഖല
104 ഉപഗ്രഹങ്ങള്‍ ഒറ്റ പേടകത്തില്‍ വിക്ഷേപിച്ച് ലോക റെക്കോര്‍ഡ് നേടി. 34 രാജ്യങ്ങളില്‍ നിന്നുള്ള 342 ഉപഗ്രഹങ്ങള്‍ ഇതുവരെ വിക്ഷേപിച്ചു. 2014നു മുന്‍പ് പ്രതിവര്‍ഷം ഒന്നോ രണ്ടോ ബഹിരാകാശ ദൗത്യങ്ങള്‍ ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് അത് അഞ്ചോ ആറോ ആക്കി വര്‍ദ്ധിപ്പിച്ചു. മിസൈലുകളുടെ വികസനത്തിലും കയറ്റുമതിയിലും വമ്പിച്ച പുരോഗതി നേടി. ഇന്ന് ആഗോള മിസൈല്‍ വ്യാപാര രംഗത്ത് ഭാരതം കയറ്റുമതി രാജ്യമായി ഉയര്‍ന്നു. മാത്രമല്ല ലോകത്തെ നൂറിലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഭാരതത്തിന് സാധിക്കുന്നു. ആയുധ കയറ്റുമതിക്കാരായ 25 രാജ്യങ്ങളുടെ പട്ടികയിലേക്ക് നാം കടന്നുവന്നിരിക്കുന്നു. പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി ചിലവില്‍ 40% നാം ലാഭിച്ചു കഴിഞ്ഞു. ആയുധ കയറ്റുമതിയിലൂടെ ഈ വര്‍ഷം പതിമൂവായിരം കോടി രൂപയാണ് ഭാരതം നേടിയത്.
ഐ ഫോണ്‍ നിര്‍മ്മാണം
ഇക്കഴിഞ്ഞ നാല് മാസത്തിനിടെ ഭാരതം ആയിരം കൊടി രൂപയിലധികം വിലയ്ക്കുള്ള ആപ്പിള്‍ ഐ ഫോണുകള്‍ കയറ്റുമതി ചെയ്തു. അടുത്തവര്‍ഷം ഇത് 20,000 കോടി രൂപ മൂല്യമുള്ള കയറ്റുമതിയായി ഉയര്‍ന്നേക്കും. 2017 മുതല്‍ തായ്വാന് കമ്പനികള്‍ ആയ ഫോക്സ് കോണ്‍, പെഗാട്രോണ്‍, വിസ്താന്, എന്നിവ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കും.
റോഡ് നിര്‍മ്മാണം
2014ല്‍ 94,287 കിലോമീറ്റര്‍ ഹൈവേ മാത്രമാണ് ഉണ്ടായിരുന്നത്. മോദിജിയുടെ കാലത്ത് അത് 1,41,720 കിലോമീറ്റര്‍ ആക്കി. 2013ല്‍ പ്രതിദിനം 12 കിലോമീറ്റര്‍ ഹൈവേ നിര്‍മിച്ചിരുന്നിടത്ത് ഇപ്പോള്‍ അത് 37 കിലോമീറ്റര്‍ ആണ് നിര്‍മ്മിക്കുന്നത്. 2014ല്‍ ഗ്രാമീണ റോഡ് കവറേജ് 55 ശതമാനം മാത്രമായിരുന്നു. 2022ല്‍ അത് 99% ആക്കി വര്‍ദ്ധിപ്പിച്ചു. 2014ന് ശേഷം 3.26 ലക്ഷം കിലോമീറ്ററില്‍ അധികം റോഡു നിര്‍മ്മിച്ചു. 2014നെ അപേക്ഷിച്ചു റോഡ് ഗതാഗതത്തിനും ഹൈവേ നിര്‍മ്മാണത്തിനുമുള്ള ബജറ്റ് വിഹിതം 500 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പ്രതിപക്ഷം ശരാശരി പതിനോരായിരം കിലോമീറ്റര്‍ എന്ന തോതില്‍ ഏകദേശം 55 ആയിരം കിലോമീറ്റര്‍ ദേശീയപാതകള്‍ നിര്‍മ്മിക്കപ്പെട്ടു. 3.56 ലക്ഷം കോടി രൂപ ചെലവില്‍ 22 ഗ്രീന്‍ഫീല്‍ഡ് ഹൈവേകള്‍ വിഭാവനം ചെയ്തിട്ടുണ്ട്. 2017 മുതല്‍ 22 വരെ 2.10 ലക്ഷം കിലോമീറ്ററില്‍ അധികം ദൈര്‍ഘ്യമുള്ള നാല്പതിനായിരത്തിലധികം റോഡുകള്‍ പ്രധാനമന്ത്രി ഗ്രാം സടക്ക് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ചു. കൂടാതെ 65,000 കിലോമീറ്റര്‍ അധികം ദൈര്‍ഘ്യമുള്ള 13,000 റോഡുകള്‍ നിര്‍മ്മാണത്തിലാണ്. ഇന്ത്യയുടെ റോഡ് ശൃംഖലയ്ക്ക് ഇപ്പോള്‍ 62.18 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഉള്ളത്. ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റോഡ് ശൃംഖലയാണ്.
ട്രെയിന്‍ ഗതാഗതം
ഭാരതം ഇപ്പോള്‍ അതിവേഗ തദ്ദേശീയ വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുകയും ഓടിക്കുകയും ചെയ്യുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 52 സെക്കന്‍ഡ് മാത്രമെടുക്കുന്ന ഈ ട്രെയിന്‍ അടുത്തിടെ ഗാന്ധിനഗറിനും മുംബൈക്കും ഇടയിലുള്ള ട്രാക്കില്‍ ഓടിച്ചിരുന്നു. മുംബൈക്കും അഹമ്മദാബാദിനും ഇടയില്‍ 508 കിലോമീറ്റര്‍ അതിവേഗ റെയില്‍ പദ്ധതിയുടെ പണികള്‍ നടക്കുന്നു. 350 കിലോമീറ്റര്‍ ആണ് മണിക്കൂറില്‍ വേഗത.
ഇലക്ട്രിക് വാഹനങ്ങള്‍
14 ലക്ഷം വൈദ്യുത വാഹനങ്ങളുള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. 2020 -21നെ അപേക്ഷിച്ചു മൂന്നിരട്ടിയാണ് ഈ വര്‍ദ്ധന. ഭാരതം ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിന്റെ ആഗോള ഹബ്ബ് ആകാനുള്ള ഒരുക്കത്തിലാണ്. ജര്‍മനിയെ പിന്തള്ളി ഭാരതം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിര്മ്മാതാക്കളായിക്കഴിഞ്ഞു. പെട്രോള്‍ ഡീസല്‍ എന്നിവയില്‍ നിന്ന് മെത്തനോള്‍, ഹൈഡ്രജന്‍, ഇലക്ട്രിസിറ്റി, സിഎന്‍ജി, ഗ്യാസൊലിന്‍, എത്തനോള്‍ മിശ്രണം, എന്നിങ്ങനെ ഇരട്ട ഇന്ധന സംവിധാനങ്ങള്‍ ഉള്‍പ്പെടെ വലിയ പുരോഗതിയാണ് മോട്ടോര്‍ വാഹന രംഗത്ത് നേടിക്കൊണ്ടിരിക്കുന്നത്. ഇത് പെട്രോളിയം ഇറക്കുമതി ചെലവ് വന്‍തോതില്‍ കുറയ്ക്കുകയും രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് പിന്തുണ നല്‍കുകയും ചെയ്യും.
യുവാക്കള്‍ക്ക് തൊഴില്‍
തൊഴില്‍ അവസരങ്ങള്‍ രണ്ട് തരത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലേക്ക് നേരിട്ടുള്ളതും മറ്റ് മേഖലകളില്‍ ഉള്ളതും. കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലേക്ക് അടുത്ത 12 മാസത്തിനുള്ളില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. പത്താം ക്ലാസ് പാസായവര്‍ക്ക് എംടിഎസ് പരീക്ഷയും പ്ലസ് ടു പാസായവര്‍ക്ക് സിഎച്ച്എസ്എല്‍ പരീക്ഷയും ഡിഗ്രി പാസായവര്‍ക്ക് സിജിഎല്‍ പരീക്ഷയും പാസായാല്‍ കേന്ദ്ര ഗവണ്മെന്റ് ജോലികളില്‍ പ്രവേശിക്കാം. പത്താം ക്ലാസ് പാസായവര്‍ക്ക് 56,000 രൂപയും പ്ലസ് ടു പാസായവര്‍ക്ക് എഴുപതിനായിരം രൂപയും ഡിഗ്രി പാസായവര്‍ക്ക് ഒന്നരലക്ഷം രൂപയും വരെ ശമ്പളം ലഭിക്കാവുന്ന ജോലികളാണ് ഇത്.
ഭവന നിര്‍മ്മാണ രംഗം
പ്രധാനമന്ത്രി ആവാസ് യോജന, ഇന്ന് ലോകത്തെ ഏറ്റവും വലിയ ഭവന നിര്‍മ്മാണ പദ്ധതിയാണ്. 2006 മുതല്‍ 14 വരെയുള്ള വര്‍ഷങ്ങളില്‍ 1.8 കോടി വീടുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ മോദിജി വന്നശേഷം 2014 മുതല്‍ 22 വരെ 2.55കോടി വീടുകളാണ് നിര്‍മ്മിച്ചത്. 2004 – 2014 കാലത്തെ നേട്ടങ്ങളും 2015- 2022 കാലയളവിലെ നേട്ടങ്ങളും താരതമ്യം ചെയ്താല്‍, അംഗീകാരം ലഭിച്ച വീടുകളുടെ എണ്ണം പതിന്മടങ്ങ് വര്‍ദ്ധിച്ചു.
കര്‍ഷക ക്ഷേമം ഉറപ്പാക്കി
പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി വഴി 6000 രൂപ പ്രതിവര്‍ഷം മൂന്ന് ഗഡുക്കള്‍ ആയി 11.3 കോടിയിലധികം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 1.82 ലക്ഷം കോടി രൂപ കൈമാറി. വിള ഇന്‍ഷുറന്‍സ് ആയി ഫസല്‍ ബീമാ യോജന വഴി 37.52 കോടി കര്‍ഷകര്‍ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തു നഷ്ടപരിഹാരത്തിനുള്ള 10.25 കോടി അപേക്ഷകള്‍ ലഭിച്ചു. 1.2 ലക്ഷം കോടി രൂപ നഷ്ടപരിഹാരം നല്കി. 2014 ഹെക്ടറിന് 11,000 രൂപ ഇന്‍ഷുറന്‍സ് തുക കിട്ടിയിരുന്നത് 2022ല്‍ 45,000 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. കര്‍ഷകരുടെ വരുമാനം പല മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യത്ത് ഒരു ലക്ഷം കോടി രൂപ കേന്ദ്ര സഹായത്തോടുകൂടി 10000 കാര്‍ഷിക ഉത്പാദക സംഘടനങ്ങള്‍ രൂപീകരിക്കും. അഞ്ചു വര്‍ഷത്തേക്ക് സഹായം നല്‍കും.
ആരോഗ്യ മേഖല
2018 സെപ്റ്റംബറില്‍ ആരംഭിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ ഇതുവരെ 18 കോടി ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകള്‍ നല്‍കിക്കഴിഞ്ഞു. 3.28 കോടിയിലധികം ആളുകള്‍ സൗജന്യ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തി. ഇതില്‍ 46.7 ശതമാനം സ്ത്രീകളാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ 1.18 ലക്ഷം കേന്ദ്രങ്ങള്‍ ഇതുവരെ തുറന്നു ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ ആണ് ഇവ ഇതില്‍ 1.02 കോടി വെല്‍നസ് പരിപാടികള്‍ നടത്തുകയും 85.63 കോടി ആളുകള്‍ ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. 2020 ല്‍ ആരംഭിച്ച ടെലി മെഡിസിന് സേവനമായ ഈ സഞ്ജീവനിയുമായി ഒരു ലക്ഷത്തിലധികം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളെ ബന്ധിപ്പിച്ചിരിക്കുന്നു രാജ്യത്തുടനീളം പ്രതിദിനം 90000 രോഗികള്‍ക്ക് ഈ സഞ്ജീവനി വഴി ചികിത്സ ലഭിക്കുന്നു. കൊവിഡിനെതിരായ ലോകത്തെ വലിയ പോരാട്ടം നടത്തി വിജയിച്ച് ലോകത്തിനുമുന്നില്‍ തലയുയര്‍ത്തിനില്‍ക്കുകയാണ് ഇന്ത്യ.
അതിവേഗ വളര്‍ച്ച
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഭാരതത്തിന്റേത്- പ്രതിവര്‍ഷം 8.4 ശതമാനം. ചൈന 4.9 റഷ്യ 4.3 ഇറ്റലി 3.8 ഫ്രാന്‍സ് 3 യുഎസ് 2.9 ജര്‍മ്മനി 1.7 ജപ്പാന് മൈനസ് 3.0 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: