ന്യൂദല്‍ഹി: ജീവിതത്തില്‍ പ്രായത്തേക്കാള്‍ കൂടുതല്‍ വളരേണ്ടിവന്ന സ്ത്രീയായിരുന്നു അമ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇളംപ്രായത്തില്‍ അമ്മയ്ക്ക് സ്വന്തം അമ്മയെ നഷ്ടമായി. എന്റെ അമ്മയ്ക്ക് മരണപ്പെട്ട അവരുടെ അമ്മയുടെ മുഖംകൂടി കാണാന്‍ സാധിച്ചില്ല.- മോദി കുറിച്ചു.
തന്റെ ബ്ലോഗില്‍ മദര്‍ എന്ന പേരില്‍ എഴുതിയ വൈകാരികമായ കുറിപ്പില്‍ മോദി അമ്മയുടെ അനുഭവിക്കേണ്ടി വന്ന യാതനകള്‍ വിവരിച്ചു. ഒട്ടേറെപ്പേരെ ഈ കുറിപ്പ് ആകര്‍ഷിച്ചു.
കുടുംബത്തിലെ മൂത്തപുത്രിയായിരുന്നു എന്റെ അമ്മ. നന്നേ ചെറുപ്രായത്തില്‍ അമ്മയെ നഷ്ടപ്പെട്ടതിനാല്‍ വീടിന്റെ ചുമതലാ ഭാരം അമ്മയിലായി. വിവാഹത്തിന് ശേഷമോ വിവാഹം കഴിച്ചുകൊടുത്ത ഇടത്ത് ഏറ്റവും മൂത്തമരുമകള്‍ ആകേണ്ടിയും വന്നു. കനത്ത ചുമതലകളും ദൈനംദിനജീവിതത്തിലെ യാതനകളും നേരിട്ട് അവര്‍ കുടുംബത്തെ ഒന്നിപ്പിച്ച് നിര്‍ത്തി. എന്നാലോ മുഴുവന്‍ കുടുംബത്തെയും പരിപാലിച്ചും ദൈനംദിന ജോലികള്‍ കൈകാര്യം ചെയ്തു. ക്ഷ്മയോടെയും സഹനശക്തിയോടെയും അമ്മ ജീവിച്ചു.- – മോദി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: