മുംബൈ: പ്രണയിച്ച ശേഷം തുനിഷ ശര്‍മ്മയെ വഴിയിലുപേക്ഷിച്ച് മറ്റൊരു കാമുകിയിലേക്ക് തിരിഞ്ഞ ഷീസന് മൊഹമ്മദ് ഖാന് തുനിഷയെ മതം മാറ്റാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും തുനിഷ ശര്‍മ്മയുടെ അമ്മ. കാമുകനും നടനുമായ ഷീസന് മൊഹമ്മദ് ഖാന് ചതിച്ചതില്‍ നിന്നുള്ള നിരാശയാണ് തുനിഷ ശര്‍മ്മയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.
ഷീസന് മൊഹമ്മദ് ഖാന് തുനിഷ ശര്‍മ്മയോട് മതം മാറാന്‍ നിര്‍ബന്ധിച്ചിരുന്നതായി തുനിഷയുടെ അമ്മ വനിത ശര്‍മ്മ ആരോപിച്ചു. “ഷീസന് മൊഹമ്മദ് ഖാന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാതെ ഞാന്‍ അടങ്ങിയിരിക്കില്ല. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് തുനിഷയെ ഷീസന് തല്ലിയിരുന്നു. നീയുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും നീ എന്ത ചെയ്താലും പ്രശ്നമില്ലെന്നും തുനിഷയോട് ഒടുവില്‍ ഷീസന് പറഞ്ഞിരുന്നു. പലപ്പോഴും ഷീസന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ചോദിക്കുമായിരുന്നു. “- തുനിഷയുടെ അമ്മ വനിത ശര്‍മ്മ പറഞ്ഞു.
“ഞാന്‍ വഞ്ചിക്കപ്പെട്ടു, ചതിക്കപ്പെട്ടു എന്ന് തുനിഷ ഒടുവിലൊടുവില്‍ എന്നോട്പറയുമായിരുന്നു.കൂടെക്കൂടെ തുനിഷയോട് മുസ്ലിമാവാന്‍ ഷീസന് മൊഹമ്മദ് ഖാന് നിര്‍ബന്ധിക്കുമായിരുന്നു.ഒരു ദിവസം തുനിഷ ഷീസന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഷീസന് മറ്റൊരു പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്ത മെസ്സേജുകള്‍ കണ്ടു. അതിനെ ചോദ്യംചെയ്തപ്പോഴാണ് തല്ലിയത്. പിന്നീടാണ് മുസ്ലിമാകാന് തുനിഷയെ നിര്‍ബന്ധിച്ചത്.”- തുനിഷയുടെ അമ്മ വനിത ശര്‍മ്മ പറഞ്ഞു.
ഷീസന്റെ കുടുംബം തുനിഷയെ ചൂഷണം ചെയ്തു. ഒടുവില്‍ ഷീസന്റെ അമ്മയും തുനിഷയെ മാനസികമായി പീഢിപ്പിച്ചിരുന്നു. ഷീസന്റെ അമ്മ ഉപദ്രവിക്കുന്നതായി തുനിഷ പലപ്പോവും പറഞ്ഞിരുന്നു. അവളെ ജോലി ചെയ്യാന്‍ അനുവദിക്കാതെ ഉപദ്രവിക്കുന്നതെന്തിനെന്ന് ആ സ്ത്രീയോട് ഞാന്‍ ഒരിയ്ക്കല്‍ ചോദിച്ചു. – വനിതാ ശര്‍മ്മ പറഞ്ഞു.
ഒരു സീരിയല്‍ സെറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഒരു ദിവസം തുനിഷ ശര്‍മ്മ ആത്മഹത്യ ചെയ്തത്. ഷീസന് തന്നെയാണ് അവശനിലയിലായ തുനിഷയെ മുറിയില്‍ നിന്നും പുറത്തെടുത്തതെന്ന് പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് മനപൂര്‍വ്വം വൈകിച്ചതായും പറയുന്നു. 15 മിനിറ്റ് നേരത്തോളം അവശനിലയിലായ തുനിഷയെ കാല് മണിക്കൂറോളം ഒന്നും ചെയ്യാതെ കിടത്തി. വാഹനം കിട്ടാനില്ലായിരുന്നു എന്നാണ് വിശദീകരണം കിട്ടിയത്. ഇതോടെയാണ് നില ഗുരുതരമായത്. മനപൂര്‍വ്വമുള്ള കൊലപാതകശ്രമമാണോ എന്നും സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: