ന്യൂദല്‍ഹി: മാതാവിന്റെ വിയോഗത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഔദ്യോഗിക കൃത്യ നിര്‍വഹണത്തിലേക്ക് കടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ മോദി മരിക്കുന്നത്. ഗാന്ധിനഗറിലെ വസതിയിലെത്തി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തതിന് പിന്നാലെ മോദി ഔദ്യോഗിക ചടങ്ങുകളിലേക്ക് കടക്കുകയായിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ക്കായി അമ്മയുടെ ഭൗതികദേഹം പ്രധാനമന്ത്രിയും ബന്ധുക്കള്‍ക്കൊപ്പം തോളിലേറ്റി ശ്മശാനഭൂമിയിലേക്ക് നടന്നു. സഹോദരന്‍ സോമഭായ്‌ക്കൊപ്പം മോദിയും കൂടിച്ചേര്‍ന്നാണ് അമ്മയുടെ ചിതയ്‌ക്ക് തീ കൊളുത്തിയത്.
യഥാവിധി അമ്മയ്‌ക്ക് വിട നല്‍കിയതിനൊപ്പം രാജ്യത്തിനോടുള്ള പ്രതിബന്ധതയും മുറുകെപിടിച്ച് മോദി ഔദ്യോഗിക ചടങ്ങുകളിലേക്ക് കടക്കുകയായിരുന്നു. ഗാന്ധിനഗറിലിരുന്നുകൊണ്ടുതന്നെ പ്രധാനമന്ത്രി ബംഗാളിലെ റെയില്‍വേ വികസനങ്ങള്‍ക്ക് പച്ചക്കൊടി വീശി. ബംഗാള്‍ റെയില്‍ ഗതാഗത വികസനത്തിനായി വന്ദേ ഭാരത് എക്‌സ്പ്രസിന്റേയുംം മെട്രോയുടേയും സര്‍വീസുകള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കമിട്ടത്. കൂടാതെ റെയില്‍വേ വികസനത്തിനുള്ള വിവിധ പദ്ധതികളും നരേന്ദ്രമോദി ഇതോടൊപ്പം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: