ന്യൂദല്‍ഹി: ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ ആറ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈന, ഹോങ്കോംങ്, സിംഗപ്പൂര്‍, ജപ്പാന്, ദക്ഷിണ കൊറിയ, തായ്ലന്ഡ് എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍ക്കാണ് ആര്‍ടിപിസിആര്‍ പരിശോധനഫലം നിര്ബന്ധമാക്കിയിരിക്കുന്നവര്.
മുന്നറിയിപ്പില്‍ പറയുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ പരിശോധനാഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ നിര്‍ബന്ധമായും ചേര്‍ക്കണം. ജനുവരി 1 മുതല്‍ ഇത് കര്‍ശ്ശനമായും നടപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
ജനുവരി പകുതിയോടെ രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കോവിഡിന്റെ പുതിയ ഉപവിഭാഗവും സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് നമുക്ക് ആശ്വസിക്കാവുന്നതാണ്.
അതേസമയം ചൈനയില്‍ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത ക്വാറന്റീന് ചൈന പിന്‍വലിച്ചു. ജനുവരി 8 മുതല്‍ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന് ഉണ്ടാകില്ല. ഇവര്‍ പരിശോധന്ക്ക് വിധേയരാകേണ്ടിവരും. സിറോ കൊവിഡ് ടോളറന്‍സ് നയത്തിന്റെ ഭാഗമായാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: