അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) 2022-23 വര്‍ഷത്തേക്കുള്ള പ്രഗതി, സാക്ഷം, സ്വനാഥ് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ംംം.മശരലേശിറശമ.ീൃഴ ല്‍ ലഭ്യമാണ്. കഴിഞ്ഞവര്‍ഷത്തെ (2021-22) സ്കോളര്‍ഷിപ്പുകള്‍ പുതുക്കുന്നതിനും അപേക്ഷ നല്‍കാം.
എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളില്‍ ഡിഗ്രി/ഡിപ്ലോമ മുതലായ സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രഗതി സ്കോളര്‍ഷിപ്പിനും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷം സ്കോളര്‍ഷിപ്പിനും അപേക്ഷിക്കാം. https://scholarships.gov.in ല്‍ ഇതിനുള്ള സൗകര്യമുണ്ട്. ഈ സ്കോളര്‍ഷിപ്പ് പദ്ധതിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ www.aicte-pragati-saksham-gov.in ല്‍ ലഭിക്കും.
സ്വനാഥ് സ്കോളര്‍ഷിപ്പുകള്‍ക്ക് അനാഥര്‍, കൊവിഡ് മൂലം രക്ഷകര്‍ത്താക്കള്‍ മരണപ്പെട്ടവരുടെ കുട്ടികള്‍, കേന്ദ്ര സായുധ സേനകളില്‍ വീരചരമം പ്രാപിച്ചവരുടെ കുട്ടികള്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് അര്‍ഹത. വാര്‍ഷിക കുടുംബ വരുമാനം 8 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. റഗുലര്‍ സാങ്കേതിക ഡിഗ്രി/ഡിപ്ലോമതല കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഈ സ്കോളര്‍ഷിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എഐസിടിഇയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. ഓരോ വര്‍ഷവും 2000 സ്കോളര്‍ഷിപ്പുകളാണ് നല്‍കുക. വാര്‍ഷിക സ്കോളര്‍ഷിപ്പ് തുക 50,000 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: