മുംബൈ : ഷാരുഖ് ഖാനും ദീപിക പദുക്കോണയും മുഖ്യ കഥാപാത്രങ്ങളാകുന്ന പഠാന് സിനിമയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിന്റെ ചില ഭാഗങ്ങളിലും ഗാനങ്ങളിലും മാറ്റം വരുത്താനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്(സിബിഎഫ്സി) ആവശ്യപ്പെട്ടിരിക്കുന്നത്.
ജനുവരി 25ന് ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. നിലവില്‍ ചിത്രത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ ചിത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടല്ല, ഉളളടക്കത്തിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് മധ്യപ്രദേശ് ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്.
സിനിമ അടുത്തിടെയാണ് സര്‍ട്ടിഫിക്കേഷനായി സിബിഎഫ്സി കമ്മിറ്റിക്ക് മുന്നില്‍ എത്തിയത്. ബോര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൃത്യമായതും സമഗ്രവുമായ പരിശോധനയ്ക്ക് ശേഷമാണ് മാറ്റങ്ങള്‍ നിര്‍ദേശിച്ചത് എന്നാണ് ചെയര്മാന് പ്രസൂണ്‍ ജോഷിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: