ശിവഗിരി: തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ശിവഗിരിയിലും വര്‍ക്കലയുടെ വിവിധ ഭാഗങ്ങളിലുമെത്തി താമസിച്ചു വരുന്നു. ഇക്കൊല്ലം അമ്പതു ലക്ഷത്തിലധികം തീര്‍ത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടക കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവര്‍ അറിയിച്ചു.
തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ മുപ്പതില്‍പ്പരം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പല വേളകളില്‍ ശിവഗിരി മഠത്തിലെ ഓരോ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പോന്നു. പഴുതുകളില്ലാതെ തീര്‍ത്ഥാടന വിജയത്തിന് പോലീസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
വി. ജോയി എം.എല്‍.എ., മുനിസിപ്പല്‍ ചെയര്മാന് കെ.എം. ലാജി, ഡെപ്യൂട്ടി കളക്ടര്‍ സഞ്ചയ് ജേക്കബ്, തഹസീല്‍ദാര്‍ സജി, ഡി.എം.ഒ., ഡി.വൈ.എസ്.പി. നിയാസ്, സി. ഐ. സനോജ്, മുനിസിപ്പല്‍ സെക്രട്ടറി സനല്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവലോകന യോഗങ്ങളില്‍ സംബന്ധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: