അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിലെ യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി റിസര്‍ച്ചില്‍ ചികിത്സയില്‍ കഴിയുന്ന ഹീരാബെന്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വിവരമറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലേക്ക് തിരിക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പ്രിൻസിപ്പൽ സെക്രട്ടറി കെ കൈലാഷ്നാഥനും പ്രധാനമന്ത്രിയുടെ അമ്മയുടെ ആരോഗ്യവിവരം അന്വേഷിക്കാൻ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.1923 ജൂണ്‍ മാസത്തില്‍ ജനിച്ച ഹീരാബെന്‍ അടുത്ത വര്‍ഷം 101-ാം വയസിലേക്ക് കടക്കുകയാണ്.
പ്രധാനമന്ത്രി ഈ മാസം ആദ്യം അമ്മയെ സന്ദർശിച്ചിരുന്നു. എന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും എന്റെ സ്വഭാവത്തിലുള്ള എല്ലാ നല്ല കാര്യങ്ങളും എന്റെ മാതാപിതാക്കൾക്ക് നൽകാമെന്നതിൽ എനിക്ക് സംശയമില്ല. ഇന്ന്, ദൽഹിയിൽ ഇരിക്കുമ്പോൾ, ഭൂതകാലത്തിന്റെ ഓർമ്മകളിൽ നിറയുന്നുവെന്ന് അമ്മയെ സന്ദർശിച്ച ശേഷം മോദി ട്വീറ്റ് ചെയ്തിരുന്നു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഹീരാബെൻ വോട്ട് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: