മുംബൈ: എയു ആരാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്നത്. അത് ആദിത്യ ഉദ്ധവ് താക്കറെയുടെ ചുരുക്കപ്പേരോ? നടന് സുശാന്ത് സിങ്ങ് രാജ് പുതിന്റെയും അദ്ദേഹത്തിന്റെ സെക്രട്ടറി ദിശ സാലിയന്റെയും മരണത്തിന് പിന്നിലെ കറുത്ത കരങ്ങള്‍ ആരുടേതാണെന്ന് തേടുകയാണ് ഇപ്പോള്‍ ഏക്നാഥ് ഷിന്‍ഡെ-ബിജെപി സര്‍ക്കാര്‍.
സുശാന്ത് സിങ്ങ് രാജ് പുത് മരിയ്ക്കുമ്പോള്‍ അധികാരത്തിലിരുന്നത് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരായതിനാല്‍ അന്വേഷണം നീതിപൂര്‍വ്വകമായി നടന്നില്ല എന്ന ആരോപണം അന്ന് ബിജെപി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഭരണം മാറി. ഇപ്പോള്‍ സുശാന്ത് സിങ്ങ് രാജ് പുതിന്റെ പിഎ ആയ ദിശ സാലിയന്റെ മരണം പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എന്തായാലും ഈ തീരുമാനം ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയാണ്. കാരണം ദിശ സാലിയന്റെ മരണത്തിന്റെ പേരിലും ആദിത്യ താക്കറെയുടെ പേര് ഉയര്‍ന്ന് വന്നിരുന്നു.
ഇപ്പോള്‍ സുശാന്ത് സിങ്ങ് രാജ് പുതിന്റെ മരണവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന റിയ ചക്രവര്‍ത്തിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ എയു എന്ന പേരുള്ള വ്യക്തി 44 തവണ വിളിച്ചതായി പറയുന്നു. അന്വേഷണോദ്യോഗസ്ഥരില്‍ പലരും സംശയിക്കുന്നത് ഇത് ആദിത്യ ഉദ്ധവ് താക്കറെയുടെ ചുരുക്കപ്പേരാണെന്നാണ്.
എന്നാല്‍ ഇത്തരം ഒരു ചര്‍ച്ച ഉയര്‍ന്നു വന്നപ്പോഴേക്കും ആകാശ് താക്കറെയെ രക്ഷിക്കാന്‍ ശരത്പവാറിന്റെ മരുമകന് അജിത് പവാര്‍ രംഗത്തെത്തിയിരിക്കുകയാണ്. എയു എന്നത് അനന്യ ഉദാസിന്റെ ചുരുക്കപ്പേരാണെന്നാണ് അജിത് പവാറിന്റെ വിശദീകരണം. എന്നാല്‍ ആരാണ് അനന്യ ഉദാസ് എന്ന് വിശദീകരിച്ചിട്ടില്ല.
എന്തായാലും സുശാന്ത് സിങ്ങ് രാജ് പുതിന് മര്‍ദ്ദനം കിട്ടിയതിനാല്‍ അദ്ദേഹത്തിന്റെ കണ്പോളകള് വീര്‍ത്തിരുന്നതായി മോര്‍ച്ചറിയിലെ ജീവനക്കാരന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സുശാന്ത് സിങ്ങ് രാജ്പുത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തിന്റെ ശരീരത്തില്‍ ചതവുകള്‍ ഉണ്ടായിരുന്നെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ വ്യക്തിയും ഇപ്പോള്‍ മൊഴിനല്കിയിരിക്കുകയാണ്.
വിജയത്തിലേക്ക് കുതിക്കുകയായിരുന്ന സുശാന്ത് സിങ്ങ് രജ് പുതിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് റിയ ചക്രവര്‍ത്തിയാണ് എന്നായിരുന്നു ആരോപണം. അന്ന് സ്വരഭാസ്കറും താപ്സി പന്നുവും ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ താരങ്ങള്‍ റിയയെ പിന്തുണച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: