തിരുവനന്തപുരം:ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍ ക്ഷേത്രത്തില്‍ നിന്നെമെഴുകുതിരികത്തിച്ചു. ഞായറാഴ്ചയാണ് സംഭവം. വിജയവാഡയില്‍ നിന്നെത്തിയ കുച്ചുപ്പുടി സംഘമാണ് മെഴുകുതിരി കത്തിച്ചത്. തുലാഭാര മണ്ഡപത്തില്‍ നൃത്തം അവതരിപ്പിക്കാനാണ് അനുമതി നല്‍കിയിരുന്നത്. ഈ സംഘം നൃത്തം തുടങ്ങുംമുമ്പ് മെഴുകുതിരി കത്തിക്കുകയായിരുന്നു. കണ്ടുനിന്നവര്‍ ബഹളം വച്ചതോടെയാണ് സുരക്ഷാ ജീവനക്കാര്‍ എത്തി മെഴുകുതിരി അണച്ചത്. ക്ഷേത്രത്തിനുള്ളില്‍ മെഴുകുതിരി കൊണ്ടുകയറുവാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ക്ഷേത്ര സുരക്ഷാ വിഭാഗമാണ്. ഇവരുടെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണ് ഉണ്ടായത്.
സംഭവം വിവാദമായതോടെ മെഴുകുതിരിയല്ല, ചെരാതാണ് കത്തിച്ചതെന്ന ന്യായീകരണവുമായി സുരക്ഷാ വിഭാഗം രംഗത്ത് എത്തി. ആചാര ലംഘനമാണ് നടന്നതെന്ന് ആരോപിച്ച് ഭക്തജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ക്ഷേത്രത്തിന്റെ സുരക്ഷയില്‍ പലപ്പോഴും കടുത്ത വീഴ്ചകള്‍ ഉണ്ടാകുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിനകത്തും പുറത്തും സ്ഥാപിച്ചിരിക്കുന്ന സിസിടിവികള്‍ പലതും പ്രവര്‍ത്തന രഹിതമാണെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: